വാഷിങ്ടൺ: നീണ്ട 13 വർഷം അകലങ്ങളിൽ ശനിഗ്രഹത്തിനൊപ്പം സഞ്ചരിച്ച് നിർണായക ചിത്രങ്ങൾ പകർത്തിയ നാസയുടെ ‘കാസിനി’ ഉപഗ്രഹത്തിന് ഇനി സുഖനിദ്ര. സഞ്ചാരപഥത്തിൽ ചെറിയ മാറ്റംവരുത്തുന്നതോടെ കാസിനി ശനിയുടെ ഉപഗ്രഹമായ ടൈറ്റനു സമീപത്തുകൂടി സഞ്ചരിക്കുകയും ഛിന്നമായി പോകുകയും ചെയ്യും.
നീണ്ടകാലത്തെ സേവനത്തിനൊടുവിൽ കാസിനി കാര്യമായ സംഭാവനയർപ്പിക്കാനാവാത്തവിധം ‘തളർന്ന’തോടെയാണ്. ഇനിയും വെറുതെ കറങ്ങാൻ വിടാതെ ദയാവധത്തിന് നാസ തീരുമാനമെടുത്തത്.
ടൈറ്റൻ ഉപഗ്രഹത്തിനു സമീപത്തുകൂടിയുള്ള അവസാനയാത്രയിലും കാസിനിയിൽനിന്ന് അപൂർവമായ ചിത്രങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷ ശാസ്ത്രജ്ഞർക്കുണ്ട്. ശനിയെ കുറിച്ചും ഉപഗ്രഹമായ ടൈറ്റനെ കുറിച്ചും മാത്രമല്ല, ശനിക്കു മാത്രമുള്ള അപൂർവ വളയങ്ങളെ കുറിച്ചും ശാസ്ത്ര ലോകത്തിന് വിവരങ്ങൾ നൽകുന്നതിൽ കാസിനി വഹിച്ച പങ്ക് ചെറുതല്ല.
നാസ, യൂറോപ്യൻ സ്പേസ് ഏജൻസി, ഇറ്റാലിയൻ സ്പേസ് ഏജൻസി എന്നിവ സംയുക്തമായി 2004ലാണ് പേടകം വിക്ഷേപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.