ബംഗളൂരു: ചന്ദ്രയാൻ-രണ്ട് വിക്ഷേപണത്തിന് മുന്നോടിയായി ജി.എസ്.എൽ.വി മാർക്ക്- മൂന്ന് (എം.കെ-1) റോക്കറ്റിൽ ഇന്ധനം നിറക്കുന്നത് പൂർത്തിയായി. ക്രയോജനിക് എൻജിനിൽ ഇന്ധനം നിറക്കുന്ന ജോലികളാണ് പൂർത്തിയായത്. പ് രശ്നങ്ങളെല്ലാം പരിഹരിച്ചതായി ഐ.എസ്.ആർ.ഒ മാധ്യമങ്ങളെ അറിയിച്ചു.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ നിലയത്തിലെ രണ്ടാം വിക്ഷേപണ തറയിൽ നിന്ന് തിങ്കളാഴ്ച ഉച്ചക്ക് 2.43ന് ചന്ദ്രയ ാൻ-രണ്ടുമായി ഐ.എസ്.ആർ.ഒയുടെ ‘ഫാറ്റ്ബോയ്’ ജി.എസ്.എൽ.വി മാർക്ക്- മൂന്ന് (എം.കെ-1) കുതിച്ചുയരും. ഒരാഴ്ച നീണ്ട കാത്തിരിപ്പിനും ആശങ്കകൾക്കുമൊടുവിൽ എല്ലാ പരിശോധനകളും പൂർത്തിയാക്കിയാണ് ചന്ദ്രയാൻ-രണ്ട് വിക്ഷേപണത്തിനായി ഒരുങ്ങുന്നത്.
Less than five hours for the launch !!!
— ISRO (@isro) July 22, 2019
Filling of Liquid Oxygen for the Cryogenic Stage(C25) of #GSLVMkIII-M1 commenced#Chandrayaan2 #ISRO
വിക്ഷേപണത്തിന് മുന്നോടിയായ 20 മണിക്കൂർ നീണ്ടുനിൽക്കുന്ന കൗണ്ട് ഡൗൺ ഞായറാഴ്ച വൈകീട്ട് 6.43ന് ആരംഭിച്ചിരുന്നു. കൂടാതെ, ലോഞ്ച് റിഹേഴ്സലും ശനിയാഴ്ച രാത്രിയോടെ പൂർത്തിയായിരുന്നു.
Here's some exclusive, behind-the-scenes footage of the mission's various components coming together - https://t.co/baOMowvWHa
— ISRO (@isro) July 14, 2019
Tell us what you think about it in the comments below. #Chandrayaan2 #GSLVMkIII #ISRO pic.twitter.com/Kguy33p2C1
റോക്കറ്റിലെ സാങ്കേതിക തകരാറിനെ തുടർന്ന് ജൂലൈ 15ന് പുലർച്ച 2.51ന് വിക്ഷേപണത്തിന് 56 മിനിറ്റും 24 സെക്കൻഡും ബാക്കിനിൽക്കെയാണ് ദൗത്യം നിർത്തിവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.