ബംഗളൂരു: വിക്ഷേപണശേഷമുള്ള നിർണായക ഘട്ടം വിജയകരമായി പിന്നിട്ട് ചന്ദ്രയാൻ-രണ്ട ് ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങി. ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രെൻറ ഭ്രമണപഥത്ത ിൽ എത്തിക്കാനുള്ള നിർണായകമായ ട്രാൻസ് ലൂനാർ ഇൻസേർഷൻ (ഗതിമാറ്റ ദൗത്യം) വിജയകരമാ യി പൂർത്തിയാക്കിയെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു.
ബുധനാഴ്ച പുലർച്ച 2.21നാണ് പേടകത്തില െ ലിക്വിഡ് അപ്പോജി മോട്ടോർ 1, 203 സെക്കൻഡ് ജ്വലിപ്പിച്ചുള്ള ഗതിമാറ്റ ദൗത്യം നടത്തിയത്. ഭൂമിയെ വലയം ചെയ്യുന്നതിനിടെ ഭൂമിക്ക് ഏറ്റവുമടുത്തെത്തിയ (പെരിജി) സമയത്താണ് ദൗത്യം നടന്നത്. തുടർന്ന് ചന്ദ്രെൻറ ഭ്രമണപഥത്തിലേക്ക് നീങ്ങാനുള്ള ലൂനാർ ട്രാൻസ്ഫർ ട്രാജെക്ടറിയിൽ േപടകം പ്രവേശിച്ചു.
#ISRO
— ISRO (@isro) August 13, 2019
Trans Lunar Insertion (TLI) maneuver was performed today (August 14, 2019) at 0221 hrs IST as planned.
For details please see https://t.co/3TUN7onz6z
Here's the view of Control Centre at ISTRAC, Bengaluru pic.twitter.com/dp5oNZiLoL
ബംഗളൂരുവിലെ ഇസ്ട്രാക്കിൽ പേടകത്തിെൻറ പ്രവർത്തനം കൃത്യമായി നിരീക്ഷിച്ചുവരുകയാണെന്നും ഇതുവരെയുള്ള പ്രവർത്തനം കൃത്യമായി നടന്നുവെന്നും ഐ.എസ്.ആർ.ഒ അറിയിച്ചു. 276 കിലോമീറ്റർ പരിധിയിലുള്ള ഭൂഭ്രമണപഥത്തിലെത്തിയപ്പോഴാണ് അതിസങ്കീർണമായ ഗതിമാറ്റ ദൗത്യം നടത്തിയതെന്നും ചന്ദ്രനിലേക്ക് എത്തുന്നതിനായി 3.84 ലക്ഷം കിലോമീറ്ററിെൻറ മാരത്തൺ യാത്ര പേടകം ആരംഭിച്ചുവെന്നും ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. കെ. ശിവൻ പറഞ്ഞു.
ഭൂമിയെ വിട്ട് ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങിയ പേടകം ആറുദിവസത്തിനുശേഷം ആഗസ്റ്റ് 20ന് ചന്ദ്രെൻറ ഭ്രമണപഥത്തിനടുത്തെത്തും. തുടർന്ന് 20ന് രാവിലെ 8.30നും 9.30നും ഇടയിൽ ലിക്വിഡ് അപ്പോജി മോട്ടോർ ജ്വലിപ്പിച്ചുകൊണ്ട് ചന്ദ്രെൻറ (118x18078) ഭ്രമണപഥത്തിലേക്ക് പ്രവേശിപ്പിക്കും. തുടർന്ന് പേടകത്തെ ഘട്ടംഘട്ടമായി ചന്ദ്രനിൽനിന്നും 100 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലെത്തിക്കണം. ഇതിനായി ആഗസ്റ്റ് 21 (121x4303), 28 (178x1411), 30 (126x164), സെപ്റ്റംബർ ഒന്ന് (114x128) എന്നീ തീയതികളിലായി നാലു തവണ ഭ്രമണപഥം മാറ്റുന്ന ദൗത്യം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.