ബംഗളൂരു: ഇന്ത്യയുെട സ്വപ്നപദ്ധതിയുടെ വിക്ഷേപണത്തിെൻറ 30ാം ദിവസമായ ചൊവ്വാഴ്ച ചന്ദ ്രയാൻ-2 ചന്ദ്രെൻറ ഭ്രമണപഥത്തിൽ പ്രവേശിക്കും. ചൊവ്വാഴ്ച രാവിലെ 8.30നും 9.30നും ഇടയിൽ ചന്ദ ്രെൻറ ഭ്രമണപഥത്തിനടുത്തെത്തുന്ന പേടകത്തിലെ ലിക്വിഡ് അപ്പോജി മോട്ടോർ ജ്വലിപ്പിച്ചുകൊണ്ടായിരിക്കും ലക്ഷ്യം നിറവേറ്റുക. ചന്ദ്രെൻറ അടുത്ത ദൂരമായ 118 കിലോമീറ്റർ പരിധിയിലും കൂടിയ ദൂരമായ 18,078 പരിധിയിലുമുള്ള ഭ്രമണപഥത്തിലേക്കായിരിക്കും ആദ്യം പ്രവേശിക്കുക. ചൊവ്വാഴ്ചത്തെ ദൗത്യം ഏറെ വെല്ലുവിളി നിറഞ്ഞതാണെന്ന് ചെയർമാൻ ഡോ. കെ. ശിവൻ പ്രതികരിച്ചു.
ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രെൻറ ഭ്രമണപഥത്തിൽ എത്തിക്കാനുള്ള നിർണായകമായ ട്രാൻസ് ലൂനാർ ഇൻസേർഷൻ (ഗതിമാറ്റ ദൗത്യം) ഇക്കഴിഞ്ഞ ആഗസ്റ്റ് 14ന് പുലർച്ച 2.21ന് വിജയകരമായി നടന്നിരുന്നു. ചൊവ്വാഴ്ച ചന്ദ്രെൻറ ഭ്രമണപഥത്തിൽ പ്രവേശിക്കുന്ന പേടകത്തെ ഘട്ടംഘട്ടമായി ചന്ദ്രനിൽനിന്ന് 100 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലെത്തിക്കണം. ഇതിനായി ആഗസ്റ്റ് 21 (121x4303), 28 (178x1411), 30 (126x164), സെപ്റ്റംബർ ഒന്ന് (114x128) തീയതികളിലായി നാലുതവണ ഭ്രമണപഥം മാറ്റുന്ന ദൗത്യം നടക്കും.
സെപ്റ്റംബർ ഏഴിനായിരിക്കും ചന്ദ്രയാൻ-2ലെ അതി സങ്കീർണമായ മൃദുവിറക്കം (സോഫ്റ്റ് ലാൻഡിങ്) നടക്കുക.
സോഫ്റ്റ് ലാൻഡ് ചെയ്തശേഷം ലാൻഡറിൽനിന്ന് റോവർ പുറത്തേക്കു വന്ന് ചന്ദ്രോപരിതലത്തിലിറങ്ങും. ചൊവ്വാഴ്ചത്തെ നിർണായക ദൗത്യത്തിനുശേഷം രാവിലെ 11ന് ബംഗളൂരുവിലെ ഐ.എസ്.ആർ.ഒയുടെ അന്തരീക്ഷ് ഭവനിൽ ചെയർമാൻ വാർത്തസമ്മേളനം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.