ച​ന്ദ്ര​യാ​ൻ-2 മൂന്നാം​ഘ​ട്ട ഭ്ര​മ​ണ​പ​ഥം വികസനവും വി​ജ​യ​ക​രം

ബം​ഗ​ളൂ​രു: ഇ​ന്ത്യ​യു​ടെ ചാ​ന്ദ്ര​പ​ര്യ​വേ​ക്ഷ​ണ ദൗ​ത്യമായ ച​ന്ദ്ര​യാ​ൻ-2 പേ​ട​ക​ത്തിന്‍റെ മൂന്നാംഘ​ട്ട ഭ്ര​മ​ണ​പ​ഥം ഉ​യ​ർ​ത്ത​ലും വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കിയെന്ന് ഐ.​എ​സ്.​ആ​ർ.​ഒ. 989 സെക്കൻഡ് നേരത്തേക്ക് പേടകത്തിലെ എഞ്ചിൻ പ്രവർത്തിപ്പിച്ചാണ് ഭ്രമണപഥം വികസിപ്പിച്ചത്. ഭൂമിയിൽ നിന്ന് അടുത്ത ദൂരം 276 കിലോമീറ്റും അകന ്ന ദൂരം 71792 കിലോമീറ്ററുമായ ഭ്രമണപഥത്തിൽ പേടകമെത്തിയതായി ഐ.എസ്.ആർ.ഒ ട്വീറ്റ് ചെയ്തു.

ഭ്രമണപഥം ഘട്ടം ഘട്ടമായ ി വര്‍ധിപ്പിച്ച് പേടകത്തെ ഭൂമിയുടെ ഗുരുത്വാകര്‍ഷണബലത്തിന്‍റെ സ്വാധീനത്തില്‍ നിന്നും പുറത്തുകൊണ്ടുവരുന്ന പ ്രവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നത്. നാല്, അഞ്ച് ഘട്ടങ്ങൾ ആ​ഗ​സ്​​റ്റ് ര​ണ്ട് (262.1x89,743), ആ​ഗ​സ്​​റ്റ് ആ​റ് (233.2 x 1,43,953) എ​ന്നീ തീ​യ​തി​ക​ളി​ലും ഭ്ര​മ​ണ​പ​ഥം ഉ​യ​ർ​ത്തും. ഇങ്ങനെ പലതവണ ഭ്രമണപഥം വര്‍ധിപ്പിച്ച് പേടകത്തെ ചന്ദ്രന്‍റെ ഭ്രമണപഥത്തിലെത്തിക്കും.

ആ​ഗ​സ്​​റ്റ് 14ന് ​ഉ​ച്ച​ക്കു​ ശേ​ഷം മൂ​ന്നി​നും നാ​ലി​നു​മി​ട​യി​ലാ​യി​രി​ക്കും ഭൂ​മി​യു​ടെ ഭ്ര​മ​ണ​പ​ഥ​ത്തി​ൽ ചു​റ്റു​ന്ന പേ​ട​ക​ത്തെ ച​ന്ദ്ര​​ന്‍റെ ഭ്ര​മ​ണ​പ​ഥ​ത്തി​ലേ​ക്ക് എ​ത്തി​ക്കാ​നു​ള്ള ഗ​തി​മാ​റ്റ ദൗ​ത്യം (ട്രാ​ൻ​സ് ലൂ​നാ​ർ ഇ​ൻ​ജ​ക്​​ഷ​ൻ) ന​ട​ക്കു​ക. പേ​ട​ക​ത്തി​ന്‍റെ ഗ​തി​മാ​റ്റു​ന്ന ഘ​ട്ടം ച​ന്ദ്ര​യാ​ൻ-2 ദൗ​ത്യ​ത്തി​ൽ ഏ​റെ നി​ർ​ണാ​യ​ക​മാ​ണ്. ട്രാ​ൻ​സ് ലൂ​നാ​ർ ഇ​ൻ​ജ​ക്​​ഷ​നു ​ശേ​ഷം ആ​ഗ​സ്​​റ്റ് 20നാ​യി​രി​ക്കും (ദൗ​ത്യ​ത്തി​​​െൻറ 30ാം ദി​വ​സം) ച​ന്ദ്ര​​ന്‍റെ ഭ്ര​മ​ണ​പ​ഥ​ത്തി​ലേ​ക്ക് പേ​ട​കം പ്ര​വേ​ശി​ക്കു​ക.

തി​ങ്ക​ളാ​ഴ്ച​ത്തെ വി​ക്ഷേ​പ​ണ​ത്തി​നു ​ശേ​ഷം ഉ​ദ്ദേ​ശി​ച്ച​തി​ലും 6000 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ഭൂ​മി​യു​ടെ ഭ്ര​മ​ണ​പ​ഥ​ത്തി​ൽ ച​ന്ദ്ര​യാ​ൻ-2 പേ​ട​ക​ത്തെ ജി.​എ​സ്.​എ​ൽ.​വി മാ​ർ​ക്ക്-3 എ​ത്തി​ച്ച​തി​നാ​ൽ ചൊ​വ്വാ​ഴ്ച ന​ട​ക്കേ​ണ്ടി​യി​രു​ന്ന ആ​ദ്യ​ഘ​ട്ട ഭ്ര​മ​ണ​പ​ഥം ഉ​യ​ർ​ത്ത​ൽ ഒ​ഴി​വാ​ക്കി​യി​രു​ന്നു. ഭൂ​മി​യി​ൽ​ നി​ന്ന്​ ഏ​റ്റ​വും കൂ​ടി​യ അ​ക​ല​ത്തി​ലു​ള്ള 45,475 കി​ലോ​മീ​റ്റ​ർ പ​രി​ധി​യി​ലെ ഭ്ര​മ​ണ​പ​ഥ​ത്തി​ലാ​യി​രു​ന്നു റോ​ക്ക​റ്റ് പേ​ട​ക​ത്തെ എ​ത്തി​ച്ചി​രു​ന്ന​ത്.

Tags:    
News Summary - Chandrayaan 2 performs third orbit-raising manoeuvre-Science News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.