ബംഗളൂരു: ചാന്ദ്രഭ്രമണപഥത്തിലൂടെ നീങ്ങുന്ന ചന്ദ്രയാൻ-2 പകർത്തിയ ചന്ദ്രോപരിതലത ്തിെൻറ കൂടുതൽ ചിത്രങ്ങൾ പുറത്തുവിട്ട് ഐ.എസ്.ആർ.ഒ. ഛിന്നഗ്രഹങ്ങൾ, ഉൽക്കകൾ തുടങ്ങിയ വ പതിച്ചുണ്ടായ ചന്ദ്രോപരിതലത്തിലെ ഗർത്തങ്ങളുടെ കൂടുതൽ വ്യക്തതയുള്ള ചിത്രങ്ങള ാണ് തിങ്കളാഴ്ച പുറത്തുവിട്ടത്. പേടകത്തിലെ ടെറൈൻ മാപ്പിങ് കാമറ-2 (ടി.എം.സി-2) ആഗസ്റ്റ് 23ന് രാത്രി 7.42ന് ചന്ദ്രനിൽനിന്ന് 4375 കിലോമീറ്റർ മാത്രം അകലെനിന്ന് പകർത്തിയ ചിത്രങ്ങളാണിവ. ജാക്സൻ, മിത്ര, മാക്, കൊറോലേവ്, സോമർഫെൽഡ്, കിർക്വുഡ്, പ്ലാസ്കെറ്റ്, റോസ്ദെസ്റ്റെവെൻസ്കി, ഹെർമൈറ്റ് തുടങ്ങിയ ഗർത്തങ്ങളാണ് ചിത്രത്തിൽ പതിഞ്ഞത്.
71 കിലോമീറ്റർ വ്യാസത്തിൽ ഉത്തര അർധഗോളത്തിലാണ് ജാക്സൻ ഗർത്തമുള്ളത്. 92 കിലോമീറ്റർ വ്യാസമുള്ള മിത്ര ഗർത്തത്തിന് ഇന്ത്യൻ ഭൗതികശാസ്ത്രജ്ഞനായ പ്രഫ. ശിശിർ കുമാർ മിത്രയുടെ പേരാണ് നൽകിയിരിക്കുന്നത്. 437 കിലോമീറ്റർ വ്യാസത്തിലുള്ള വലിയ ഗർത്തമായ കൊറോലേവിൽ അനേകം ചെറിയ ഗർത്തങ്ങളുമുണ്ട്. 169 കിലോമീറ്റർ വ്യാസമുള്ള വലിയ ഗർത്തമായ സോമർഫെൽഡിനു ചുറ്റും വൃത്താകൃതിയിലുള്ള കുന്നുകളും ചെറു ഗർത്തങ്ങളുമുണ്ട്. ജർമൻ ഭൗതികശാസ്ത്രജ്ഞനായ അർണോൾഡ് സോമർഫെൽഡിെൻറ പേരിലാണ് ഈ ഗർത്തം അറിയിപ്പെടുന്നത്. അമേരിക്കൻ ജ്യോതിശാസ്ത്രജ്ഞനായ ഡാനിയേൽ കിർക്വുഡിെൻറ പേരിലുള്ള ഗർത്തത്തിന് 68 കിലോമീറ്റർ വ്യാസമാണുള്ളത്. സൗരയൂഥത്തിലെ ഏറ്റവും തണുത്ത പ്രദേശങ്ങളിലൊന്നാണ് ചന്ദ്രനിലെ ഉത്തരധ്രുവത്തിലുള്ള ഹെർമൈറ്റ് എന്ന പേരിലുള്ള ഗർത്തം.
ചന്ദ്രയാൻ-2ലെ വിക്രം ലാൻഡറിലെ എൽ.ഐ ഫോർ കാമറ പകർത്തിയ ചന്ദ്രെൻറ ആദ്യചിത്രം കഴിഞ്ഞദിവസം ഐ.എസ്.ആർ.ഒ പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് കൂടുതൽ ചിത്രങ്ങൾ എത്തിയത്. അതേസമയം, ചന്ദ്രയാൻ-2െൻറ ഭ്രമണപഥം മാറ്റുന്ന ദൗത്യം ബുധനാഴ്ച പുലർച്ച 5.30നും 6.30നും ഇടയിൽ നടക്കും. ഇതോടെ ചന്ദ്രയാൻ-2 ചന്ദ്രനോട് കൂടുതൽ അടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.