ചൈനയുടെ ബഹിരാകാശ പേടകം ടിയാൻവെൻ-1 ചൊവ്വയുടെ ഭ്രമണപദത്തിലെത്തിയതോടെ ആദ്യത്തെ വിഡിയോ പങ്കുവെച്ച് ചൈന. ചൈനീസ് പേടകം കറുത്ത ആകാശത്തിന്റെ പശ്ചാത്തലത്തിലുള്ള ചൊവ്വയുടെ മനോഹരമായ ഭൂപ്രകൃതിയും അന്തരീക്ഷവും പകർത്തിയിട്ടുണ്ട്.
2020 ജൂലൈ 23ന് ചൊവ്വ ലക്ഷ്യമാക്കി വെൻചെൻ സ്പേസ് സെന്ററിൽ നിന്നാണ് ലോങ് മാർച്ച് 5 റോക്കറ്റിൽ 'സ്വർഗത്തിലേക്കുള്ള ചോദ്യങ്ങൾ' എന്നർഥമാക്കുന്ന ചൈനയുടെ സ്വന്തം ടിയാൻവെൻ-1 പേടകം യാത്ര തുടങ്ങിയത്. 50 കോടി കിലോമീറ്റർ പിന്നിട്ട് ഭ്രമണപദത്തിലെത്തിയതോടെ ഇന്ത്യക്കും യു.എ.ഇക്കും ശേഷം ചൊവ്വാദൗത്യം വിജയിപ്പിച്ച മൂന്നാമത്തെ ഏഷ്യൻ രാജ്യമായി ചൈനമാറി. ഓർബിറ്ററും ലാൻഡറും റോവറും അടങ്ങുന്നതാണ് ചൈനയുടെ പേടകം. ചൊവ്വയിലെ മണ്ണിന്റെ ഘടനയും അതിന്റെ സാധ്യതകളും പഠിക്കുകയാണു പ്രധാന ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.