ചൊവ്വാഗ്രഹത്തിന്‍റെ ഉപരിതലത്തിൽ വിജയകരമായി ഇറങ്ങിയ ചൈനയുടെ ടിയാന്‍വെന്‍-1 ചൊവ്വാ പദ്ധതിയുടെ ഭാഗമായ ഴുറോങ് റോവർ അവിടെ നിന്നും പകർത്തിയ ചില ചിത്രങ്ങൾ ഭൂമിയിലേക്ക് അയച്ചിരിക്കുകയാണ്. ചൊവ്വയിൽ നിന്നുള്ള നാല് ചിത്രങ്ങൾ ദൗത്യ വിജയമെന്നവണ്ണം ചൈന നാഷണൽ സ്പേസ് അഡ്മിനിസ്ട്രേഷൻ പുറത്തുവിടുകയും ചെയ്തു. അതിൽ റോവറിെൻറ ഒരു സെൽഫിയും പേടകത്തിെൻറ ലാൻഡിങ് പ്ലാറ്റ്ഫോമിെൻറ ചിത്രവും ഉൾപ്പെടും.
ചൊവ്വയിലെ ചുവന്ന മണ്ണിെൻറ ചിത്രവും പേടകത്തിെൻറ ലാൻഡിങ് സൈറ്റിെൻറ വിശാലമായ കാഴ്ച്ചയും അതിമനോഹരമാണ്. ഒരു റിമോട്ട് കാമറ, ലാൻഡിങ് പ്ലാറ്റ്‌ഫോമിൽ നിന്ന് 10 മീറ്റർ (33 അടി) അകലെ സ്ഥാപിച്ചതിന് ശേഷം പകർത്തിയ ലാൻഡറിനൊപ്പമുള്ള ഒരു ഗ്രൂപ്പ് ഫോേട്ടായും ഴുറോങ് റോവർ പങ്കുവെച്ചിട്ടുണ്ട്. പനോരമിക്-മള്‍ട്ടിസ്‌പെക്ട്രല്‍ ക്യാമറകളും പാറകളുടെ ഘടന പഠിക്കാനുള്ള ഉപകരണങ്ങളുമടക്കമായിരുന്നു റോവർ ചൊവ്വയിലെത്തിയിരുന്നത്.
രണ്ട് വർഷത്തിലൊരിക്കൽ ചൊവ്വയും ഭൂമിയും തമ്മിലുണ്ടാകുന്ന ഏറ്റവും കുറഞ്ഞ ദൂരം പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ജൂലൈയിലാണ് ടിയാൻവെൻ -1, ഓർബിറ്റർ, ലാൻഡർ, റോവർ എന്നിവ ഉൾപ്പെടുന്ന ദൗത്യം ഭൂമിയിൽ നിന്ന് വിക്ഷേപിച്ചത്. ഫെബ്രുവരി 10ന് ടിയാൻവെൻ -1 ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് എത്തി. തുടർന്ന് മെയ് 15 ശനിയാഴ്ച പുലർച്ചെയോടെ ഴുറോംങ്ങ് റോവര്‍ ചൊവ്വാഗ്രഹത്തിന്‍റെ ഉപരിതലത്തിൽ വിജയകരമായി ഇറങ്ങുകയും ചെയ്തു. ചെവ്വയിൽ പര്യവേക്ഷണ വാഹനം സുരക്ഷിതമായി ഇറക്കുന്ന മൂന്നാമത്തെ രാജ്യമായി അതോടെ ചൈന മാറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.