ലണ്ടൻ: കാലാവസ്ഥ വ്യതിയാനം കൂടുതൽ അഗ്നിപർവത സ്ഫോടനങ്ങൾക്ക് കാരണമാകുമെന്ന് പഠനം. ആഗോള താപനം കൂടുന്നതിനനുസരിച്ച് മഞ്ഞുകട്ടകൾ ഉരുകും. അഗ്നിപർവത മേഖലകളിലാണ് ഇത് കൂടുതലായി സംഭവിക്കുക. തുടർന്ന് അഗ്നിപർവത സ്ഫോടനങ്ങൾ കൂടുതലുണ്ടാകാൻ സാധ്യതയുണ്ടെന്നും ബ്രിട്ടനിലെ ലീഡ്സ് സർവകലാശാല ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു.
മഞ്ഞുമൂടിക്കിടക്കുന്ന ഐസ്ലൻഡിൽ ഇത്രയും നാൾ അഗ്നിപർവതങ്ങൾ കൂടുതലും നിർജീവമായിരുന്നു. എന്നാൽ മഞ്ഞ് ഉരുകാൻ തുടങ്ങിയതോടെ ഭൗമോപരിതലത്തിലെ വായുമർദത്തിലുണ്ടായ വ്യത്യാസംമൂലം സ്ഫോടനങ്ങൾ വർധിച്ചു. 5,500 മുതൽ 4,500 വർഷം വരെയുണ്ടായ അഗ്നിപർവത സ്ഫോടനങ്ങളും മറ്റും കണക്കിലെടുത്തായിരുന്നു പഠനം. അഗ്നിപർവത സ്ഫോടനത്തിെൻറ ഫലമായി നദികളിലും മറ്റും അടിഞ്ഞുകൂടിയിരുന്ന ചാരമാണ് പ്രധാനമായും പഠന വിധേയമാക്കിയത്.
ഒരു കാലാവസ്ഥ വ്യതിയാനം കഴിഞ്ഞ് 600 വർഷങ്ങൾക്കുശേഷമാണ് അഗ്നിപർവത സ്ഫോടനങ്ങളിൽ വർധനയുണ്ടായത്. മനുഷ്യെൻറ ഇടപെടൽ മൂലമാണ് ആഗോളതാപനം വർധിച്ചിരിക്കുന്നതെന്നും ലീഡ്സിലെ സ്കൂൾ ഓഫ് ജോഗ്രഫിയിലെ ഗ്രേമി സ്വിൻഡിൽസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.