ബംഗളൂരു: ഒരാഴ്ച നീണ്ട കാത്തിരിപ്പിനും ആശങ്കകൾക്കുമൊടുവിൽ എല്ലാ പരിശോധനകളും പ ൂർത്തിയാക്കി വിക്ഷേപണത്തിനൊരുങ്ങി ചന്ദ്രയാൻ-രണ്ട്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധ വാൻ ബഹിരാകാശ നിലയത്തിലെ രണ്ടാം വിക്ഷേപണ തറയിൽനിന്നും തിങ്കളാഴ്ച ഉച്ചക്ക് 2.43ന് ചന്ദ്രയാൻ-രണ്ടുമായി ഐ.എസ്.ആർ.ഒയുടെ ‘ഫാറ്റ്ബോയ്’ ജി.എസ്.എൽ.വി മാർക്ക്- മൂന്ന് (എം.കെ-1) കുതിച്ചുയരാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി.
വിക്ഷേപണത്തിന് മുന്നോടിയായുള്ള 20 മണിക്കൂർ നീണ്ടുനിൽക്കുന്ന കൗണ്ട് ഡൗൺ ഞായറാഴ്ച വൈകീട്ട് 6.43ന് ആരംഭിച്ചു. കൗണ്ട് ഡൗൺ സമയത്ത് റോക്കറ്റിൽ ഇന്ധനം നിറക്കുന്ന പ്രവൃത്തിയും മറ്റു പരിശോധനകളും നടക്കും. വിക്ഷേപണത്തിന് മുന്നോടിയായുള്ള ലോഞ്ച് റിഹേഴ്സലും ശനിയാഴ്ച രാത്രിയോടെ പൂർത്തിയായിരുന്നു.
റോക്കറ്റിലെ സാങ്കേതിക തകരാറിനെതുടർന്ന് ജൂലൈ 15ന് പുലർച്ച 2.51ന് വിക്ഷേപണത്തിന് 56 മിനിറ്റും 24 സെക്കൻഡും ബാക്കിനിൽക്കെയാണ് ദൗത്യം നിർത്തിവെച്ചത്. എല്ലാ പ്രശ്നങ്ങളും പരിഹരിച്ചെന്നും ഇനി ഒരു തടസ്സവും ഉണ്ടാകില്ലെന്നും ഞായറാഴ്ച ചെന്നൈ എയർപോർട്ടിലെത്തിയ ഐ.എസ്.ആർ.ഒ ചെയർമാൻ കെ. ശിവൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.