കക്കോടി: സൂര്യനെ അടുത്തുകണ്ടു ഭൂമി മടക്കം തുടങ്ങി. ഈ വർഷം ഭൂമി സൂര്യനോട് ഏറ്റവും അടുത്തുനിന്ന ദിവസമായിരുന്നു ചൊവ്വാഴ്ച. അതുകൊണ്ടുതന്നെ സൂര്യന് വലുപ്പവും കൂടിയിരുന്നു. എല്ലാവർഷവും ദക്ഷിണ അയനാന്തത്തിനുശേഷം (ഡിസംബർ 22) ഏതാണ്ട് രണ്ടാഴ്ച കഴിയുമ്പോൾ ഭൂമി സൂര്യനോടടുക്കും. ഉത്തര അയനാന്ത (ജൂൺ 21)ത്തിനുശേഷം ഏതാണ്ട് രണ്ടാഴ്ച കഴിയുമ്പോൾ ഭൂമി സൂര്യനിൽനിന്ന് ഏറ്റവും അകലുകയും ചെയ്യും.
സൂര്യനിലേക്കുള്ള ശരാശരി ദൂരം ഏതാണ്ട് 15 കോടി കിലോമീറ്ററാണ്. ഇത് അകലുമ്പോൾ ഏതാണ്ട് 15.2 കോടി കിലോമീറ്ററും അടുക്കുമ്പോൾ 14.7 കോടി കിലോമീറ്ററുheയി മാറുന്നു. അതായത് 50 ലക്ഷം കിലോമീറ്ററിന്റെ അടുപ്പമാണ് ചൊവ്വാഴ്ച കണ്ടത്. ഇങ്ങനെ അടുക്കുമ്പോൾ ഭൂമിയുടെ സൂര്യനുചുറ്റുമുള്ള സഞ്ചാര വേഗവും കൂടുന്നു എന്നതാണ് മറ്റൊരു കൗതുകം.
ഭൂമിയുടെ സൂര്യനോടുള്ള അടുപ്പവും അകൽച്ചയും കാലാവസ്ഥയിൽ വ്യതിയാനങ്ങൾ ഉണ്ടാകാറുണ്ട്. ഭൂമി സൂര്യനോടടുക്കുന്നത് ദക്ഷിണായനകാലം ആകയാൽ ദക്ഷിണാർധഗോളത്തിൽ ചൂട് കൂടുതലായിരിക്കുമെന്ന് അമച്വർ വാനനിരീക്ഷകനും അസ്ട്രോ കോളമിസ്റ്റുമായ സുരേന്ദ്രൻ പുന്നശ്ശേരി പറഞ്ഞു. നഗ്നനേത്രങ്ങൾ കൊണ്ട് നോക്കാതെ സോളാർ ഫിൽറ്ററുകളിലൂടെ മാത്രമേ സൂര്യദർശനം പാടുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.