ലണ്ടൻ: ചുവന്ന ഗ്രഹമായ ചൊവ്വയിൽ കാലുകുത്താനുള്ള മനുഷ്യെൻറ സ്വപ്നങ്ങൾക്ക് കുതിപ്പേകുന്ന ഇലോൺ മസ്ക്കിെൻറ സ്വപ്നപദ്ധതി ‘സ്പേസ് എക്സ്’ 2040ഒാടെ പൂർത്തിയാകുമെന്ന് ബ്രിട്ടീഷ് ബഹിരാകാശ യാത്രികൻ ടിം പീക്ക്.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ ബ്രിട്ടീഷുകാരനായ പീക്ക് ഇൗ മേഖലയിലെ സ്വകാര്യ നിക്ഷേപങ്ങൾ ചൊവ്വാ സ്വപ്നങ്ങൾക്ക് വേഗംപകരുമെന്ന് പറഞ്ഞു. ഇൗ മാസം ആദ്യം ലോകത്തെ ഏറ്റവും ശക്തിയേറിയ റോക്കറ്റ് ‘ഫാൽക്കൺ ഹെവി’ സ്പേസ് എക്സ് വിജയകരമായി വിക്ഷേപിച്ചിരുന്നു.
ചൊവ്വയിലേക്ക് മനുഷ്യനെ അയക്കുന്നതു ലക്ഷ്യമിട്ട് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിെൻറ പിന്നിൽ പ്രവർത്തിക്കുന്ന നാസ, യൂറോപ്യൻ സ്പേസ് ഏജൻസി, റോസ്കോസ്മോസ് (റഷ്യ) എന്നിവർ ചേർന്ന് ‘ഡീപ് സ്പേസ് ഗേറ്റ്വേ’ എന്ന ബഹിരാകാശ നിലയത്തിനായുള്ള പദ്ധതികൾ തുടങ്ങിക്കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.