ലണ്ടൻ: ജനിതകമാറ്റത്തിലൂടെയുണ്ടാക്കുന്ന ‘അതിമാനുഷർ’ മനുഷ്യവർഗത്തിെൻറ അസ്തിവാരം തോണ്ടുമെന്ന് അന്തരിച്ച ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്ങിെൻറ മുന്നറിയിപ്പ്. മരണത്തിനുമുമ്പ് തയാറാക്കിയ സമാഹാരത്തിലാണ് ഹോക്കിങ് തെൻറ സങ്കൽപം പങ്കുവെക്കുന്നത്. ജനിതക മാറ്റത്തിലൂടെയുണ്ടാവുന്ന മനുഷ്യരെയാണ് അതിമാനുഷർ എന്ന് ഹോക്കിങ് വിളിക്കുന്നത്.
ലേഖനങ്ങളും ഉപന്യാസങ്ങളും അടങ്ങുന്ന സമാഹാരം ചൊവ്വാഴ്ച പുറത്തിറങ്ങും. ‘‘അതിമാനുഷർ പ്രത്യക്ഷപ്പെടുന്നതോടെ, അപരിഷ്കൃതരായ മനുഷ്യർക്ക് നിരവധി രാഷ്ട്രീയപ്രശ്നങ്ങൾ നേരിടേണ്ടിവരും. പുതിയ സൃഷ്ടികളോട് മത്സരിക്കാൻ കെൽപില്ലാത്തവരായി സാധാരണ മനുഷ്യർ മാറും. അവർ അപ്രസക്തരാവുകയോ കളമൊഴിയുകേയാ ചെയ്യും. പകരം, വളരെവേഗം പുരോഗതിയിലേക്ക് കുതിക്കുന്ന അതിമാനുഷ വർഗം ഇവിടെയുണ്ടാവും’’ -ഹോക്കിങ് എഴുതുന്നു.
കുട്ടികളുടെ ജനിതകഘടന സമ്പന്നരായ ആളുകൾ സ്വയം നിർണയിക്കുകയും, കൂടുതൽ ഒാർമശക്തിയും രോഗപ്രതിരോധശേഷിയും ബുദ്ധിയും ആയുർദൈർഘ്യവുമുള്ള ‘അതിമാനുഷർ’ അതുവഴി പിറവിയെടുക്കുമെന്നും ഹോക്കിങ് പറയുന്നു.
അക്രമോത്സുകതപോലുള്ള മനുഷ്യെൻറ ജനിതക ചോദനകളെ പരിഷ്കരിക്കാൻ ഇൗ നൂറ്റാണ്ടിൽതന്നെ കഴിയുമെന്നും അദ്ദേഹം പ്രവചിക്കുന്നു.‘ബ്രീഫ് ആൻസേഴ്സ് ടു ദ ബിഗ് ക്വസ്റ്റ്യൻസ്’ എന്നാണ് സ്റ്റീഫൻ ഹോക്കിങ് ഫൗണ്ടേഷനും പ്രസാധകരായ ജോൺ മുറേയും ചേർന്ന് പുറത്തിറക്കുന്ന പുസ്തകത്തിെൻറ പേര്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.