ലണ്ടൻ: ചന്ദ്രനിൽ നിന്ന് ഭൂമിയിൽ പതിച്ച ശിലാകഷണം 25 ലക്ഷം ഡോളറിന് (ഏകദേശം 18 കോടി രൂപ) ലേലം ചെയ്തു. ലണ്ടനിലെ ല േലവിൽപ്പന സ്ഥാപനമായ ക്രിസ്റ്റീസിൽ നടന്ന സ്വകാര്യ ലേലത്തിലാണ് പറക്കഷണം വിറ്റുപോയത്.
സഹാറ മരുഭൂമിയിൽ നിന്ന് ലഭിച്ച ശിലാകഷണത്തിന് 13.5 കി.ഗ്രാം ഭാരമുണ്ട്. ഛിന്നഗ്രഹവുമായോ വാൽനക്ഷത്രവുമായോ കൂട്ടിയിടിച്ചാണ് ചന്ദ്രെൻറ കഷണം ഭൂമിയിൽ പതിച്ചതെന്നാണ് കരുതുന്നത്. എൻ.ഡബ്ല്യു.എ എന്നാണ് ഇതിനു പേരു നൽകിയിരിക്കുന്നത്.
ചന്ദ്രനിൽ നിന്ന് ഭൂമിയിലേക്ക് വീണ അഞ്ചാമത്തെ ശിലയാണിത്. ചന്ദ്രനിൽ നിന്ന് 650 കി.ഗ്രാം പാറക്കഷണങ്ങൾ ഭൂമിയിലെത്തിയിട്ടുണ്ട്. സഹാറയിൽ നിന്ന് ലഭിച്ച ശില പല കൈകളിൽ മാറിമറിഞ്ഞ് യു.എസിലെ അപ്പോളോ സ്പേസ് മിഷൻസ് ടു ദ മൂണിലെത്തിച്ചപ്പോഴാണ് ശിലാകഷണം ചന്ദ്രെൻറ ഭാഗമാണെന്ന് തിരിച്ചറിഞ്ഞത്.
ഭൂമിക്കപ്പുറമുള്ള മറ്റൊരു ലോകത്തു നിന്നുള്ള ഒരു സാധനം കൈകൾ കൊണ്ടു തൊടുേമ്പാൾ നമുക്കത് അവിസ്മരണീയമാണെന്ന് ക്രിസ്റ്റീസ് മേധാവി ജയിംസ് ഹിസ്ലോപ് പറഞ്ഞു. ശരിക്കും ചന്ദ്രെൻറ ഒരു കഷണമാണിത്. ഒരു ഫുട്ബാളിെൻറയത്ര വലിപ്പം കാണും. നിങ്ങളുടെ തലയേക്കാൾ വലുത് -അദ്ദേഹം തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.