ന്യൂഡൽഹി: ഇന്ത്യയുടെ ഏറ്റവും പുതിയ വാർത്താവിനിമയ സാറ്റലൈറ്റായ ജിസാറ്റ്–31 വിജയകരമായി വിക്ഷേപിച്ചു. ദക്ഷിണ അമ േരിക്കയിലെ ഫ്രഞ്ച് ഗയാന ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ഇന്ന് പുലർച്ചെ 2.31 നായിരുന്നു വിക്ഷേപണം.
ഇന്ത്യയുട െ 40–ാമത് വാർത്തവിനിമയ ഉപഗ്രഹമാണ് ജിസാറ്റ് 31. അരിയൻ ലോഞ്ച് കോംപ്ലക്സിൽ നിന്ന് വിക്ഷേപണം നടത്തി 42 മിനിറ്റുകൊണ്ട് ഉപഗ്രഹം ഭ്രമണപഥത്തിലെത്തിയതായി െഎ.എസ്.ആർ.ഒ സതീഷ് ധവാൻ സ്പേസ് സെൻറർ ഡയറക്ടർ എസ്. പാണ്ഡ്യൻ അറിയിച്ചു.
2,535 കിലോയാണ് ജി സാറ്റ് 31 ഉപഗ്രഹത്തിെൻറ ഭാരം. ടെലിവിഷൻ, ഡിജിറ്റല്‍ സാറ്റലൈറ്റ് വാർത്താശേഖരണം, വിസാറ്റ് നെറ്റ്‌വർക്ക്,ഡി.ടി.എച്ച് ടെലിവിഷൻ സേവനം തുടങ്ങിയ കാര്യങ്ങൾക്കാണ് ഉപഗ്രഹം പ്രയോജനപ്പെടുത്തുക. 15 വർഷമാണ് ഉപഗ്രഹത്തിെൻറ കാലാവധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.