ന്യൂയോർക്: ലോകഭൗമദിനത്തിെൻറ 50ാം വാർഷികത്തിൽ തേനീച്ചയുടെ ഡൂഡ്ലുമായി ഗൂഗ്ൾ. പരിസ്ഥിതി സംരക്ഷണത്തിെ ൻറ പ്രധാന്യവുമായി എല്ലാവർഷവും ഏപ്രിൽ 22നാണ് ഭൗമദിനം ആചരിക്കുന്നത്.
ഭൂമിയുടെ സംരക്ഷണത്തിനായി ജനങ്ങളിൽ അ വബോധം വളർത്താൻ 1970 ഏപ്രിൽ 22ന് അമേരിക്കൻ ഐക്യനാടുകളിൽ ആണ് ആദ്യമായി ഭൗമദിനം ആചരിച്ചത്. ഇപ്പോൾ 193 രാജ്യങ്ങൾ ഭൗമദിനം കൊണ്ടാടുന്നു.
50ാം വാർഷികം ഭൂമിയിലെ ചെറിയ ജീവിയും എന്നാൽ കാർഷികവൃത്തിയിൽ വളരെ പ്രധാനപ്പെട്ട പങ്കുവഹിക്കുന്നതുമായ തേനീച്ചകൾക്കു സമർപ്പിച്ചുകൊണ്ടാണ് ഗൂഗ്ൾ ഡൂഡ്ലൊരുക്കിയത്. ഡൂഡ്ൽ ക്ലിക്ക് ചെയ്താൽ തേനീച്ച പരാഗണം നടത്തുന്നതിെൻറ വിഡിയോയും കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.