ലണ്ടൻ: അന്തരിച്ച ഭൗതികശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്അവസാനമായി എഴുതിയ പ്രബന്ധം പ്രസിദ്ധീകരിച്ചു. തമോഗർത്തങ്ങളിലേക്ക് പതിക്കുേമ്പാൾ വിവരങ്ങൾക്ക് എന്തു സംഭവിക്കുമെന്നാണ് ‘ബ്ലാക്ക് ഹോൾ എൻട്രോപി ആൻഡ് സോഫ്റ്റ് ഹെയർ’ എന്ന പ്രബന്ധത്തിൽ ഹോക്കിങ്സ് ചർച്ചചെയ്യുന്നത്.
കേംബ്രിജ് സർവകലാശാലയിലെ മാൽക്കം പെറിയുമായി ചേർന്നാണ് ഹോക്കിങ് പ്രബന്ധം തയാറാക്കിയത്. ‘വിവരപ്രഹേളിക’ എന്ന വിഷയം ഹോക്കിങ്സ് 40 വർഷത്തോളം ചിന്താവിഷയമാക്കിയതാണെന്ന് സഹപ്രവർത്തകർ ചൂണ്ടിക്കാട്ടി. പ്രബന്ധം തയാറാക്കുന്നതിെൻറ അവസാന ദിവസങ്ങളിൽ ഹോക്കിങുമായി നടത്തിയ േഫാൺസംഭാഷണം മാൽക്കം പെറി അനുസ്മരിച്ചു.
‘‘സ്റ്റീഫനുമായി സംസാരിക്കുന്നത് വളരെ പ്രയാസകരമായിരുന്നു. ഞങ്ങളുടെ കണ്ടെത്തൽ എവിടംവരെ എത്തിയെന്ന് ഫോൺ ലൗഡ്സ്പീക്കറിലിട്ടാണ് അറിയിച്ചത്. കാര്യങ്ങൾ വിശദീകരിച്ചപ്പോൾ, അദ്ദേഹം നന്നായൊന്നു ചിരിച്ചു. നമ്മൾ എവിടെയോ എത്തിയിട്ടുണ്ടെന്ന് ഞാൻ പറഞ്ഞു. അതിെൻറ അന്തിമഫലം അദ്ദേഹത്തിന് അറിയാമായിരുന്നു’ -പെറി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.