വാഷിങ്ടൺ: സൂര്യനെ ലക്ഷ്യമാക്കി നാസയുടെ പാർക്കർ സോളാർ പ്രോബ് ജൂലൈ 31നു യാത്ര തുടങ്ങും. വിക്ഷേപണ വാഹനമായ ഡെൽറ്റ നാലുമായി ബന്ധിപ്പിക്കുന്നതിനു ബഹിരാകാശപേടകത്തെ യു.എസ് വ്യോമസേന ഫ്ലോറിഡയിലെത്തിച്ചു. മനുഷ്യരാശിയുടെ ആദ്യ സൗരദൗത്യമാണ് പാര്‍ക്കർ സോളാർ പ്രോബ്. വിക്ഷേപണത്തിനുശേഷം സൂര്യെൻറ കൊറോണയിലായിരിക്കും പേടകം ഭ്രമണംചെയ്യുക. ഇതോടെ സൂര്യെൻറ ഏറ്റവും അടുെത്തത്തുന്ന ആദ്യത്തെ മനുഷ്യ നിർമിത വസ്തുവെന്ന നേട്ടവും സോളാർ പ്രോബിനു സ്വന്തമാകും.
സൂര്യെൻറ കത്തിക്കാളുന്ന ചൂടിൽനിന്നു രക്ഷനേടുന്നതിനായി പേടകത്തിൽ തെർമൽ പ്രൊട്ടക്ഷൻ സിസ്റ്റം (ടി.പി.എസ്) സ്ഥാപിക്കും. സൂര്യന് 9.8 ദശലക്ഷം കിലോമീറ്റർ വരെ അടുത്ത് കൊറോണയിൽനിന്നുള്ള ചൂടിനെ പേടകം അതിജീവിക്കുന്നതിനാണ് ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്. ടി.പി.എസ് സ്ഥാപിക്കുകയെന്നത് പ്രോബ് വിക്ഷേപണവാഹനവുമായി കൂട്ടിച്ചേർക്കുന്നതിനു മുമ്പത്തെ പ്രധാന ഘട്ടമാണെന്നും പാർക്കർ സോളാർ പ്രോബ് പ്രോജക്ട് മാനേജർ ആൻഡി ഡ്രൈസ്മാൻ അറിയിച്ചു. ഫ്ലോറിഡയിലെ നാസയുടെ കെന്നഡി സ്പേസ് സെൻററിൽനിന്നാണ് പാർക്കർ സോളാർ പ്രോബ് കുതിച്ചുയരുക. ഏഴു വർഷം നീളുന്ന പദ്ധതിക്കൊടുവിൽ നക്ഷത്രങ്ങളെക്കുറിച്ച് നിലനിൽക്കുന്ന ഒട്ടേറെ സംശയങ്ങൾക്ക് ഉത്തരം ലഭിക്കുമെന്നാണ് നാസയുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.