ബംഗളൂരു: രണ്ടുമാസം മുമ്പ് ചന്ദ്രയാൻ-2 ദൗത്യത്തിലൂടെ ചേന്ദ്രാപരിതലത്തിൽ ലാൻഡറിനെ ഇറക്കാനുള്ള സോഫ്റ്റ് ലാൻഡിങ് പരാജയപ്പെട്ടതിന് പിന്നാലെ വീണ്ടും അതേ ദൗത്യവുമായി ഐ.എസ്.ആർ.ഒ. നേരത്തെ പ്രഖ്യാപിച്ചിട്ടുള്ള ചന്ദ്രയാൻ-3 ദൗത്യത്തിലൂടെ 2020 നവംബറിൽ ചന്ദ്രോപരിതലത്തിൽ വീണ്ടും സോഫ്റ്റ് ലാൻഡിങ് പരീക്ഷിക്കാനാണ് ഐ.എസ്.ആർ.ഒ ഒരുങ്ങുന്നത്. ഒാർബിറ്റർ ഒഴിവാക്കി ലാൻഡറും റോവറും മാത്രം ഉൾപ്പെടുത്തിയായിരിക്കും ദൗത്യം നടപ്പാക്കുക.
ഏഴു വർഷത്തെ പ്രവർത്തന കാലാവധിയുള്ള ചന്ദ്രയാൻ-2ലെ ഒാർബിറ്ററിെൻറ പ്രവർത്തനം നല്ലരീതിയിലാണ്. 2020 നവംബറിൽ ചന്ദ്രയാൻ-3 നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രം ഡയറക്ടർ എസ്. സോമനാഥിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയെ റിപ്പോർട്ട് തയാറാക്കാൻ ഐ.എസ്.ആർ.ഒ ചുമതലപ്പെടുത്തിയിട്ടുണ്ട്.
നവംബറിൽ വിക്ഷേപണത്തിന് അനുയോജ്യമായ സമയം ഉണ്ടെന്നും അതിനനുസരിച്ചുള്ള മാർഗനിർദേശങ്ങൾ ഉന്നതതല സമിതിക്ക് നൽകിയിട്ടുണ്ടെന്നുമാണ് ഐ.എസ്.ആർ.ഒ ഉദ്യോഗസ്ഥർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.