ശ്രീഹരിക്കോട്ട: ഐ.എസ്.ആർ.ഒയുടെ ഗതിനിർണയ ഉപഗ്രഹമായ ഐ.ആർ.എൻ.എസ്.എസ്. 1-ഐ വിജയകരമായി വിക്ഷേപിച്ചു. പുലര്‍ച്ചെ 4.04-ന് ശ്രീഹരിക്കോട്ട സതീഷ്ധവാൻ സ്പേയ്സ് സെന്ററിൽനിന്നായിരുന്നു വിക്ഷേപണം. എക്സ്എൽ ശ്രേണിയിലുള്ള പിഎസ്എൽവി സി41 റോക്കറ്റാണ് ഉപഗ്രഹത്തെ വഹിക്കുന്നത്.
'നാവിക്' പരമ്പരയിലെ എട്ടാമത്തെ ഉപഗ്രഹമാണ് ഐ.ആര്.എന്‍.എസ്.എസ്. ഒന്ന്-ഐ. തദ്ദേശീയ ഗതിനിർണയ സംവിധാനത്തിനായുള്ള ഉപഗ്രഹമാണിത്. കരയിലൂടെയും കടലിലൂടെയും ആകാശമാര്ഗേനയുമുള്ള ഗതാഗതത്തില്‍ സഹായിക്കുന്നതിനുള്ളതാണ് നാവിഗേഷന്‍ ഉപഗ്രഹങ്ങള്‍. വാര്‍ത്താവിനിമയം, ദുരന്തനിവാരണം തുടങ്ങിയ മേഖലകളിലും ഇവ ഉപയോഗിക്കാനാവും.
ഓഗസ്റ്റില്‍ വിക്ഷേപിച്ച ഐആർഎൻഎസ്എസ് ഒന്ന്-എച്ച് പരാജയമായിരുന്നു. ഇതിനുപകരമായാണ് ഐആർഎൻഎസ്എസ് 1ഐ വിക്ഷേപിച്ചത്. നിലവില്‍ അമേരിക്കയ്ക്കും റഷ്യക്കും യൂറോപ്പിനും ജപ്പാനുമാണ് ഈ ഉപഗ്രഹ സംവിധാനമുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.