ജി.എസ്.എല്‍.വി മാര്‍ക് 3: അവസാന പരീക്ഷണവും വിജയം

ബംഗളൂരു: നാല് ടണ്‍ വരെ ഭാരമുള്ള കൃത്രിമ ഉപഗ്രഹങ്ങള്‍ വഹിക്കാവുന്ന ജി.എസ്.എല്‍.വി മാര്‍ക് 3 ബഹിരാകാശ വാഹനത്തിന്‍െറ ക്രയോജനിക് ഘട്ടം ഐ.എസ്.ആര്‍.ഒ വിജയകരമായി പരീക്ഷിച്ചു. തമിഴ്നാട് തിരുനെല്‍വേലിയിലെ മഹേന്ദ്രഗിരി പ്രൊപ്പല്‍ഷന്‍ കോംപ്ളക്സില്‍ വെള്ളിയാഴ്ച വൈകീട്ടായിരുന്നു പരീക്ഷണം. ഇതുവ​െ​ര 200ഒാളം പരീക്ഷണങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്​. ഈ വര്‍ഷം ഏപ്രിലില്‍ മാര്‍ക്ക് 3 ജി.എസ്.എല്‍.വി ഇന്ത്യന്‍  ഉപഗ്രഹങ്ങളുമായി കുതിക്കും.

3.5 ടണ്‍ വരെയുള്ള വലിയ ഉപഗ്രഹങ്ങള്‍ വിദേശ സഹായത്തോടെയാണ് ഇന്ത്യ ഇപ്പോള്‍ വിക്ഷേപിക്കുന്നത്. ജി.എസ്.എല്‍.വി. മാര്‍ക്ക് 3 സജ്ജമാകുന്നതോടെ നാലുടണ്‍ വരെയുള്ള പേലോഡുകള്‍ ഭ്രമണപഥത്തില്‍ എത്തിക്കാനാകും.

3.5 ടണ്‍ ഭാരം വരുന്ന ഇന്ത്യയുടെ വാര്‍ത്താവിനിയമ ഉപഗ്രഹമായ ജിസാറ്റ്- 19 ആയിരിക്കും ജി.എസ്.എല്‍.വി. മാര്‍ക്ക് 3 ആദ്യം ഭ്രമണപഥത്തിലെത്തിക്കുക. വിദേശ സഹായത്തോടെ വിക്ഷേപിക്കുന്നതി​െൻറ പകുതി ചെലവുമതി ഇതിന്​.

ജി.എസ്.എല്‍.വി മാര്‍ക് 3 ബഹിരാകാശ വാഹനത്തിൽ ക്രയോജനിക് സംവിധാനം പൂർണമായും ഇന്ത്യയിൽ നിർമിച്ചതാണ്​. ഇന്ത്യൻ ശാസ്​ത്രജ്​ഞർ  തന്നെയാണ്​ ഇതിനു പിറകിൽ പ്രവർത്തിച്ചതെന്നും ലിക്വിഡ് പ്രൊപല്‍ഷന്‍ സിസ്റ്റം സെൻറർ (എല്‍.പി.എസ്.സി.) ഡയറക്ടര്‍ എസ്. സോമനാഥ് പറഞ്ഞു

Tags:    
News Summary - ISRO Tests India's Largest Cryogenic Engine For 400-Ton Rocket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.