ഒറ്റ വിക്ഷേപണത്തില്‍ 83 ഉപഗ്രഹങ്ങള്‍; റെക്കോഡ് കുതിപ്പിന് ഐ.എസ്.ആര്‍.ഒ

ബംഗളൂരു: ഒറ്റ വിക്ഷേപണത്തില്‍ 83 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലത്തെിക്കാനുള്ള റെക്കോഡ് ദൗത്യത്തിന് ഐ.എസ്.ആര്‍.ഒ ഒരുങ്ങുന്നു. രണ്ട് ഇന്ത്യന്‍ ഉപഗ്രഹങ്ങളും 81 വിദേശ ഉപഗ്രഹങ്ങളുമാണ് അടുത്തവര്‍ഷം ആദ്യപാദത്തോടെ ഒറ്റ റോക്കറ്റില്‍ വിക്ഷേപിക്കുക. 81 എണ്ണം നാനോ ഉപഗ്രഹങ്ങളാണ്. എല്ലാറ്റിനുംകൂടി ഭാരം 1600 കിലോ. 2014ല്‍ റഷ്യ ഒറ്റ വിക്ഷേപണത്തില്‍ 37 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലത്തെിച്ചതാണ് റെക്കോഡ്.

ഐ.എസ്.ആര്‍.ഒ ഒറ്റ വിക്ഷേപണത്തില്‍ 20 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലത്തെിച്ചിട്ടുണ്ട്. ഒരേ വിക്ഷേപണത്തില്‍ ഉപഗ്രഹങ്ങളെ വ്യത്യസ്ത ഭ്രമണപഥങ്ങളിലത്തെിക്കുന്ന ചരിത്രനേട്ടവും വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. പി.എസ്.എല്‍.വി എക്സ്.എല്‍ റോക്കറ്റാണ് വിക്ഷേപണത്തിന് ഉപയോഗിക്കുന്നത്. ഒരേ ഭ്രമണപഥത്തിലായിരിക്കും എല്ലാ ഉപഗ്രഹങ്ങളും എത്തിക്കുകയെന്ന് ഐ.എസ്.ആര്‍.ഒയുടെ വാണിജ്യവിഭാഗമായ ആന്‍ട്രിക്സ് കോര്‍പറേഷന്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ രാകേഷ് ശശിഭൂഷണ്‍ പറഞ്ഞു. എല്ലാ ഉപഗ്രഹങ്ങളും വേര്‍പെടുന്നതുവരെ വിക്ഷേപണ വാഹനം ഒരേ ഭ്രമണപഥത്തില്‍തന്നെ നിലനിര്‍ത്തുകയെന്നതാണ് ശ്രമകരമായ ദൗത്യം. ഉപഗ്രഹ വിക്ഷേപണത്തിന് ആന്‍ട്രിക്സ് കോര്‍പറേഷന്‍ വിദേശ ഏജന്‍സികളുമായി 500 കോടി രൂപയുടെ കരാറുണ്ടാക്കിയിട്ടുണ്ട്. 500 കോടി രൂപയുടെ വിക്ഷേപണങ്ങള്‍ക്കായുള്ള ചര്‍ച്ച പുരോഗമിക്കുകയാണ്.

Tags:    
News Summary - isro

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.