ഇൗ വർഷത്തെ ആദ്യത്തെ സൂപ്പർമൂൺ പ്രതിഭാസത്തിെൻറ അതിമനോഹരമായ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം (ഐ.എസ്.എസ്). ഇൻസ്റ്റഗ്രാമിലാണ് ബഹിരാകാശ നിലയത്തിൽ വെച്ച് പകർത്തിയ നാല് ചിത്രങ്ങൾ ഐ.എസ്.എസ് പോസ്റ്റ് ചെയ്തത്. 'സൂപ്പർ മൂണിെൻറ ചിത്രം അടുത്തിടെ സ്റ്റേഷനിൽ വെച്ച് പകർത്തി. ബഹിരാകാശത്ത് വെച്ചുള്ള മനോഹരമായ കാഴ്ച്ചയാണിത്'. -ഐ.എസ്.എസ് ചിത്രങ്ങൾക്ക് അടിക്കുറിപ്പായി എഴുതി. ഇൗ വർഷത്തെ ആദ്യത്തെ സൂപ്പർമൂണിന് ലോകം സാക്ഷ്യം വഹിച്ചത് ഏപ്രിൽ 27-28നായിരുന്നു.
പൂർണ ചന്ദ്രൻ അതിെൻറ ഭ്രമണപഥത്തിലെ, ഭൂമിയോട് ഏറ്റവും അടുത്ത സ്ഥലത്തെത്തുന്നതാണ് സൂപ്പർ മൂണെന്ന് പറയുന്ന പ്രതിഭാസം. പിങ്ക് നിറത്തിൽ തിളങ്ങി നിൽക്കുന്നതുകൊണ്ട് പിങ്ക് മൂണെന്നും വിളിക്കാറുണ്ട്. ചന്ദ്രെൻറ ഭ്രമണപഥം പൂർണ വൃത്താകൃതിയിലോ ഭൂമിയുടെ അതേ രൂപത്തിലോ അല്ലാത്തതിനാൽ, പല സ്ഥാനത്തുനിന്നും ഭൂമിയിലേക്കുള്ള ദൂരം പലതാണ്. എന്നാലും, സാധാരണയായി ചന്ദ്രനിൽ നിന്ന് ഭൂമിയിലേക്കുള്ള ശരാശരി ദൂരമായി കണക്കാക്കുന്നത് 3,82,900 കിലോ മീറ്ററാണ്. ചില ദിവസങ്ങളിൽ ചന്ദ്രൻ ഭൂമിയോട് അടുക്കുകയും ചില ദിവസങ്ങളിൽ അകലുകയും ചെയ്യും.
ഒാരോ ചന്ദ്ര മാസത്തിലും ഭൂമിയും ചന്ദ്രനും തമ്മിലുള്ള ഇൗ അകലം വ്യത്യാസപ്പെടും. ഏറ്റവും അടുത്തെത്തുന്ന സ്ഥാനവും അകലുന്ന സ്ഥാനവുമൊക്ക ഇങ്ങനെ മാറും. സൂപ്പർ മൂൺ പ്രതിഭാസമുണ്ടാകുേമ്പാൾ ഭുമിയും ചന്ദ്രനും തമ്മിലുള്ള അകലം 358000 കിലോമീറ്ററായി കുറയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.