ലണ്ടൻ: നിങ്ങളെ കാണുേമ്പാൾ എലി ഓടിയൊളിക്കുന്നുണ്ടെങ്കിൽ ചിലപ്പോഴത് ഒളിച്ചുകള ിക്കുകയാവാം. ജർമനിയിൽ ഒരുകൂട്ടം നാഢീ ശാസ്ത്രജ്ഞരുടേതാണ് ഈ നിരീക്ഷണം. ചെറിയൊര ു മുറി നിറയെ പെട്ടികൾ കൂട്ടിയിട്ട് ആഴ്ചകളോളം എലികളുമായി സഹവസിച്ച് നടത്തിയ പരീക്ഷണത്തിലാണ് അവ ഒളിച്ചുകളി ഇഷ്ടപ്പെടുന്നതായി കണ്ടെത്തിയത്.
ഒളിച്ചുകളി പിടിക്കപ്പെടുകയോ, അത് മനുഷ്യർ കാണുകയോ ചെയ്യുേമ്പാൾ ആഹ്ലാദസൂചകമായി എലികൾ ചാടുന്നതും കുണുങ്ങിച്ചിരിക്കുന്നതും ശാസ്ത്രജ്ഞർ പകർത്തിയിട്ടുണ്ട്. ഒളിച്ചുകളി കളിക്കുന്നതിന് സമ്മാനമായി ഭക്ഷണം കൊടുത്തില്ലെങ്കിലും എലികൾ സന്തുഷ്ടരാണ്. അവർക്ക് മനുഷ്യരുടെ കൈകളിൽ ഒന്നുരസുകയോ തലോടുകയോ ചെയ്താൽ മതിയെന്നും പഠനം സൂചിപ്പിക്കുന്നു.
വ്യാഴാഴ്ച പുറത്തിറങ്ങിയ ‘സയൻസ്’ മാഗസിനിലാണ് കോൺസ്റ്റൻറിൻ ഹാർട്ട്മാെൻറ നേതൃത്വത്തിൽ ഇതുസംബന്ധിച്ച പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.