വാഷിങ്ടൺ: ചന്ദ്രൻ ക്രമാനുഗതമായി ചുരുങ്ങുന്നതായി സൂചന. ഇതുകാരണം ചന്ദ്രോപരിത ലത്തിൽ ചുളിവുകളും വിള്ളലുകളും ചെറുഭൂകമ്പങ്ങളും ഉണ്ടാകുന്നുവെന്ന് നാസ വ്യക്തമാ ക്കി. നാസയുടെ ലൂണാർ റെകണൈസൻസ് ഓർബിറ്റർ (എൽ.ആർ.ഒ) പകർത്തിയ 12,000 ചിത്രങ്ങളുടെ സൂക്ഷ്മ പഠനമാണ് ഈ നിഗമനത്തിലേക്ക് എത്തിച്ചത്.
ചന്ദ്രെൻറ അകം തണുക്കുന്നതിന് അനുസരിച്ചാണ് ഉപരിതലം ചുരുങ്ങുന്നത്. കഴിഞ്ഞ പല ദശലക്ഷം വർഷങ്ങളിൽ കുറഞ്ഞത് 50 മീറ്ററെങ്കിലും ചന്ദ്രൻ ചുരുങ്ങിയിട്ടുണ്ടാകണം. ഇതുകാരണം ഉപരിതലത്തിൽ പ്രകമ്പനങ്ങളും ഉണ്ടാകുന്നു.
ചില പ്രകമ്പനങ്ങൾ സാമാന്യം ശേഷിയുള്ളതാണ്. റിക്ടർ സ്കെയിലിൽ അഞ്ച് എങ്കിലും രേഖപ്പെടുത്തുന്ന ചലനങ്ങളും ഉണ്ടാകുന്നു. മുന്തിരി ഉണങ്ങി, ഉണക്ക മുന്തിരി ആകുന്നതുപോലെയാണ് ചന്ദ്രനിൽ ചുളിവുകൾ ഉണ്ടാകുന്നതെന്നും ശാസ്ത്രജ്ഞർ വിശദീകരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.