ന്യൂഡൽഹി: വാക്സിൻ രാഷ്ട്രീയവൽക്കരിക്കപ്പെടുന്നുവെന്നും തെൻറ കുടുംബാംഗങ്ങൾക്കാർക്കും ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ലെന്നും കോവാക്സിെൻറ നിർമ്മാതാക്കളായ ഭാരത് ബയോടെകിെൻറ എം.ഡി കൃഷ്ണ എല്ല. തദ്ദേശീയ വാക്സിനായ കോവാക്സിൻ ഉപയോഗിക്കാൻ അനുമതി നൽകിയതിനെതിരെ വിമർശനങ്ങളും ആരോപണങ്ങളുമുയർന്ന സാഹചര്യത്തിലായിരുന്നു അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തിയത്.
'ഇപ്പോൾ വാക്സിൻ രാഷ്ട്രീയവൽക്കരിക്കപ്പെടുകയാണ്. എെൻറ കുടുംബാംഗങ്ങൾക്കാർക്കും ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ലെന്ന് ഞാൻ വ്യക്തമായി പറയാൻ ആഗ്രഹിക്കുന്നു. പലരും പല ആരോപണങ്ങളും പറഞ്ഞുപരത്തുകയാണ്., ഇത് ഇന്ത്യൻ കമ്പനികൾക്ക് തിരിച്ചടി മാത്രമാണ് സമ്മാനിക്കുക. ഞങ്ങൾ അത് അർഹിക്കുന്നില്ല." വാക്‌സിൻ നിർമാണത്തിൽ കമ്പനിക്ക് വളരെയധികം അനുഭവ സമ്പത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷയും ഫലപ്രാപ്തിയും ഉറപ്പാക്കിയാണ് വാക്സിന്‍ നിര്‍മ്മിക്കുന്നത്. വൈറസിനെതിരെ പ്രതിരോധ ശേഷി ഉണ്ടാക്കാന്‍ വാക്സിനാകും. തദ്ദേശീയ വാക്സീനായതിനാലാണ് കോവാക്സീനെതിരെ ആരോപണങ്ങളുമായി ചിലര്‍ രംഗത്തുവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൂന്നാംഘട്ട പരീക്ഷണം നടന്നുകൊണ്ടിരിക്കുന്ന കോവാക്സിന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഒാഫ് ഇന്ത്യ അനുമതി നൽകിയത് വലിയ ആശങ്കയ്ക്ക് ഇടയാക്കുമെന്നായിരുന്നു വിമർശനമുയർന്നത്. ശശി തരൂർ എം.പിയടക്കമുള്ളവർ ഇതിനെതിരെ രംഗത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.