ന്യൂയോർക്: ചൊവ്വ ഗ്രഹത്തിലെ ഹെലികോപ്ടർ പരീക്ഷണം മാറ്റി. ചൊവ്വയിലിറങ്ങിയ നാസയുടെ ദൗത്യം പെഴ്സിവീയറൻസിെൻറ ഭാഗമായുള്ള ഇൻജെന്യൂയിറ്റി ഹെലികോപ്ടർ കഴിഞ്ഞ ദവിസം പറത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. ഹെലികോപ്ടറിെൻറ ബ്ലേഡുകൾ മിനിറ്റിൽ 2400 തവണ കറങ്ങുന്നുണ്ടോയെന്ന് നടത്തിയ പരിശോധനയിൽ ഉദ്ദേശിച്ച ഫലം ലഭിക്കാഞ്ഞതിനെ തുടർന്നാണു പറക്കൽ പരീക്ഷണം നീട്ടിയത്. കൂടുതൽ പരിശോധനകൾക്കു ശേഷം 14 നോ അതുകഴിഞ്ഞോ പരീക്ഷിക്കുമെന്ന് നാസ അറിയിച്ചു.
പ്രശ്നകാരണം പരിശോധിക്കുകയാണെന്നും ഹെലികോപ്ടറിനു മറ്റു കുഴപ്പങ്ങളില്ലെന്നും നാസ അറിയിച്ചു. 1.8 കിലോ ഭാരവും, നാല് ബ്ലേഡുകൾ വീതമുള്ള രണ്ട് റോട്ടറുകളുമുള്ള ഇൻജെന്യൂയിറ്റി കഴിഞ്ഞ ഫെബ്രുവരി 18നാണ് പെഴ്സിവീയറൻസിൽ ചൊവ്വയിലെത്തിച്ചത്. റോവറിെൻറ ഹൃദയഭാഗത്തിലുള്ള പേടകത്തിൽ സ്ഥിതിചെയ്തിരുന്ന ഹെലികോപ്ടറിനെ പുറത്തിറക്കി ചൊവ്വയുടെ ഉപരിതലത്തിൽ സ്ഥാപിച്ചിരിക്കുകയാണ്. ചൊവ്വയിലെ അന്തരീക്ഷത്തിൽ പറക്കൽ സാധ്യമാണോ എന്നറിയാൻ ഇൻജെന്യൂയിറ്റിയെ 10 അടി ഉയരത്തിൽ 30 സെക്കൻഡ് പറത്താനാണു പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.