വാഷിങ്ടൺ: പ്രകാശ വർഷങ്ങൾക്ക് അകലെ ശനിയുടെയത്ര വലുപ്പമുള്ള ഗ്രഹത്തിൽ വലിയ അളവിൽ ജല സാന്നിധ്യം കണ്ടെത്തിയതായി നാസയുടെ ബഹിരാകാശ പര്യവേക്ഷണ സംഘം. വാസ്പ്- 39ബി എന്ന് പേരിട്ട ഇതുപോലുള്ള ഒരു ഗ്രഹം നമ്മുടെ സൗരപഥത്തിൽ ഉണ്ടാവാനിടയില്ലെന്നാണ് ഇവർ പറയുന്നത്. ശനി ഗ്രഹത്തിൽ ഉള്ളതിനെക്കാൾ മൂന്നു മടങ്ങ് ജലത്തിെൻറ സാന്നിധ്യം ഇവിടെ ഉണ്ടാവാനാണ് സാധ്യതയെന്നും ഇവർ പ്രവചിക്കുന്നു. ‘വിർഗോ’ നക്ഷത്ര സമൂഹത്തിനകത്ത് സ്ഥിതിചെയ്യുന്ന ഇൗ ഗ്രഹം ഭൂമിയും സൂര്യനുമുള്ള അകലത്തിനെക്കാൾ 20 മടങ്ങ് അടുപ്പമാണത്രെ അതിെൻറ നക്ഷത്രവുമായി കാത്തുസൂക്ഷിക്കുന്നത്.
നക്ഷത്രത്തിനു ചുറ്റും എങ്ങനെ, എവിടെയാണ് ഗ്രഹങ്ങൾ രൂപംെകാള്ളുന്നതെന്നുള്ള പുതിയ പഠനത്തിലേക്ക് വെളിച്ചം വീശുന്നതായിരിക്കും ഇതെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. നാസയുടെ ‘ഹബ്ൾ ആൻഡ് സ്പൈറ്റർ സ്പേസ്’ ടെലിസ്കോപ്പുകൾ ഉപയോഗിച്ചാണ് ഇൗ ഗ്രഹത്തെ കണ്ടെത്തിയത്. ‘ചൂടൻ ശനി’ എന്നാണ് ഇവർ ചാർത്തിയിരിക്കുന്ന പേര്. നമ്മുടെ സൗരയൂഥത്തിൽനിന്നു വ്യത്യസ്തമായി മെറ്റാരു സൂര്യനെ ചുറ്റുന്ന ഇതര ഗ്രഹസമൂഹങ്ങൾ എത്രയും ഉണ്ടാവാമെന്നതിലേക്കാണ് വാസ്പ് - 39ബി വിരൽ ചൂണ്ടുന്നതെന്ന് ഡെവൻ സർവകലാശാലയിലെ ഡേവിഡ് സിങ് പറയുന്നു. 776.7 ഡിഗ്രി സെൽഷ്യസ് ആണ് വാസ്പിെൻറ പകൽ സമയ ചൂടായി കണക്കാക്കിയിരിക്കുന്നത്. ശക്തമായ ചൂടുകാറ്റാണ് ഗ്രഹത്തിലെന്നും രാത്രി മിക്കവാറും ചൂടാണെന്നും ഇവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.