വാഷിങ്ടൺ: സിക്ക, വെസ്റ്റ് നൈൽ വൈറസ്, മലേറിയ എന്നീ മാരക രോഗങ്ങൾ പരത്തുന്ന കൊതുകുകളുടെ വാസസ്ഥലം കണ്ടെത്തി നശിപ്പിക്കുന്നതിനായി യുവജനങ്ങളിൽനിന്നുള്ള ശാസ്ത്രജ്ഞരെ ക്ഷണിച്ച് നാസ. ‘ഗ്ലാബ് ഒബ്സെർവർ’ എന്ന ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് അതിലെ മോസ്കിറ്റോ ഹാബിറ്റാറ്റ് മാപ്പർ എന്ന ഒാപ്ഷൻ തെരഞ്ഞെടുത്താൽ വേനൽക്കാലത്തെ കൊതുകുകളുടെ ആവാസവ്യവസ്ഥ കണ്ടുപിടിക്കാം. ഇതിെൻറ സഹായത്തോടെ കൊതുകുകൾ പെറ്റുപെരുകുന്ന സ്ഥലങ്ങൾ കണ്ടെത്താനും അവ നശിപ്പിക്കാനും ജനങ്ങൾക്ക് സാധിക്കും.
പടിഞ്ഞാറൻ യൂറോപ്പിലായിരുന്നു ഗവേഷകർ പഠനം നടത്തിയത്. ഭൂമിയുടെ ഉപരിതല ഉൗഷ്മാവ്, ഇൗർപ്പം, മണ്ണിലെ ജലാംശം, സസ്യജാലങ്ങൾ, ജലപാതം എന്നിവ ഉപഗ്രഹം ഉപയോഗിച്ച് ശേഖരിച്ച് അവ പ്രദേശത്തെ ജനങ്ങളുടെ ശാസ്ത്രീയമായ വിവരങ്ങളും കൂട്ടി ഇണക്കിയായിരുന്നു ഗവേഷകസംഘം പരിശോധിച്ചത്.
ഇതുപയോഗിച്ചാണ് രോഗം പരത്തുന്ന കൊതുകുകളെ കണ്ടെത്താനുള്ള ഭൂപടം തയാറാക്കുന്നത്. ഇതിെൻറ പണികൾ നടന്നുകൊണ്ടിരിക്കുകയാണ്. സസ്യജാലങ്ങൾ, ഇൗർപ്പം, മണ്ണിലെ ജലാംശം എന്നിവയുടെ സഹായത്തോടെയാണ് വേനൽക്കാലത്ത് കൊതുകുകൾ പെരുകുന്നതെന്നും എന്നാൽ, ശൈത്യകാലത്ത് ജലപാതം അവക്ക് വളരാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കുന്നുവെന്നും പ്രാഥമികമായി കണ്ടെത്തി. സമുദ്രനിരപ്പില്‍നിന്ന് ഉയരം കുറയുന്നതിനനുസരിച്ച് കൊതുകുകളുടെ എണ്ണം കൂടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.