വാഷിങ്ടൺ: ചൊവ്വയുടെ പൾസറിയാൻ ലക്ഷ്യം വെച്ചുള്ള യാത്രയിൽ നാസയുടെ ബഹിരാകാശ പേടകമായ മാർസ് ഇൻസൈറ്റ് പകുതിദൂരം പിന്നിട്ടു. 107 ദിവസം മുമ്പ് വിക്ഷേപിച്ച പേടകം 27.7കോടി കി.മീറ്ററാണ് ഇതുവരെ താണ്ടിയത്.
98 ദിവസം കൂടി കഴിയുന്നതോടെ പേടകം 20.8 കോടി കി.മീറ്റർ കൂടി പിന്നിടുമെന്നാണ് നാസയുടെ കണക്കുകൂട്ടൽ. അതോടെ ചൊവ്വയിലെ എൽസിയം പ്ലാനിഷ്യ എന്നറിയപ്പെടുന്ന പ്രത്യേക മേഖലക്കടുത്ത് പേടകമെത്തും. ചൊവ്വയുടെ അജ്ഞാതമായ ഉള്ളറകളെക്കുറിച്ച് പഠിക്കാൻ നാസയുടെ ആദ്യദൗത്യമാണിത്. ഗ്രഹത്തിെൻറ താപനിലയറിയാൻ ചൊവ്വയുടെ പ്രതലത്തിൽ കൂടുതൽ ആഴത്തിലുള്ള പഠനം നടത്തുകയാണ് ലക്ഷ്യം.
ഒരു യന്ത്രച്ചുറ്റികയും പ്രകമ്പനം അളക്കുന്നതിനുള്ള സംവിധാനവും പേടകത്തിലുണ്ട്. പ്രതലത്തിൽ നേരിട്ട് സ്ഥാപിക്കുന്ന അത്യാധുനിക സീസ്മോമീറ്ററിലൂടെ ചൊവ്വയുടെ പ്രകമ്പനങ്ങൾ സംബന്ധിച്ച വിവരങ്ങളിയാനാണ് നാസ ശ്രമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.