ന്യൂയോർക്: സൂര്യനെ അടുത്തറിയാൻ നാസ വിക്ഷേപിച്ച പാർക്കർ സോളാർ പ്രോബ് യാഥാർഥ്യമായതിൽ ഇന്ത്യക്കാർക്കും അഭിമാനിക്കാം. നൊബേൽ ജേതാവും ഇന്തോ-അമേരിക്കൻ ജ്യോതിശാസ്ത്രജ്ഞനുമായ സുബ്രഹ്മണ്യൻ ചന്ദ്രശേഖരെൻറ ഇടപെടലാണ് 60 വർഷങ്ങൾക്കുമുമ്പ് പാർക്കർ സൗരദൗത്യത്തിെൻറ അടിസ്ഥാനമായ സൗരവാതങ്ങളെക്കുറിച്ചുള്ള റിസർച് പേപ്പർ ആസ്ട്രോഫിസിക്കൽ ജേണലിൽ പ്രസിദ്ധീകരിക്കാൻ കാരണമായത്.
സൂര്യെൻറ അന്തരീക്ഷമായ കൊറോണയെക്കുറിച്ചും ഷികാഗോ സർവകലാശാലയിലെ പ്രഫസറും പ്രമുഖ ജ്യോതിശാസ്ത്രജ്ഞനായ ഡോ. യൂജിൻ ന്യൂമാൻ പാർക്കർ തെൻറ പഠനത്തിലൂടെ മുന്നോട്ടുവെച്ച സൗരവാതങ്ങളെക്കുറിച്ചും പഠിക്കാനാണ് പാർക്കർ ദൗത്യത്തിലൂെട പ്രധാനമായും ലക്ഷ്യമിടുന്നത്. ജീവിച്ചിരിക്കുന്ന സമയം സ്വന്തം പേര് ഒരു ശാസ്ത്രദൗത്യത്തിനായി ഉപയോഗിക്കപ്പെടുന്ന ആദ്യ ശാസ്ത്രജ്ഞൻകൂടിയാണ് പാർക്കർ. 1958ൽ 31 വയസ്സുകാരനായിരിക്കേ പാർക്കർ തെൻറ പഠനത്തിലൂടെ സൂര്യനിൽനിന്നു ചാർജുള്ള മൗലികകണങ്ങൾ തുടർച്ചയായി അന്തരീക്ഷത്തിലേക്ക് പുറംതള്ളുന്നതായി നിർദേശിച്ചു. എന്നാൽ, ശാസ്ത്രലോകം ഇത് അംഗീകരിക്കാൻ തയാറായില്ല.
കൊറോണ പൂർണമായും ശൂന്യമാണെന്നായിരുന്നു അതുവരെ നിലനിന്നിരുന്ന വിശ്വാസം. തെൻറ സിദ്ധാന്തം ആസ്ട്രോഫിസിക്കൽ ജേണലിൽ പ്രസിദ്ധീകരിക്കാൻ പാർക്കർ രണ്ട് നിരൂപകരെ സമീപിച്ചെങ്കിലും പ്രസിദ്ധീകരണയോഗ്യമല്ലെന്ന് കണ്ട് തള്ളുകയായിരുന്നു. ആസ്ട്രോഫിസിക്കൽ ജേണലിൽ സീനിയർ എഡിറ്ററായിരുന്ന സുബ്രഹ്മണ്യൻ ചന്ദ്രശേഖറാണ് നിരൂപണങ്ങളെല്ലാം കാറ്റിൽപറത്തി റിസർച് പേപ്പർ പ്രസിദ്ധീകരിക്കാൻ അനുമതി നൽകിയതെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസ് എജുക്കേഷൻ ആൻഡ്റിസർച് (െഎ.െഎ.എസ്.ഇ.ആർ) കൊൽക്കത്തയിൽ അസോസിയേറ്റ് പ്രഫസറായ ദിബിയേന്തു നന്ദി വ്യക്തമാക്കി. ‘ചന്ദ്ര എക്സ് റേ ഒബ്സർവേറ്ററി’ എന്ന് ചന്ദ്രശേഖറിെൻറ പേരിൽ നാസയുടെ ദൗത്യവുമുണ്ട്.ഉൗർജതന്ത്രത്തിനുള്ള നൊബേൽ പങ്കിട്ടിട്ടുണ്ട് ചന്ദ്രശേഖർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.