വാഷിങ്ടൺ: ഭൂമിയെ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നു കരുതുന്ന ഛിന്നഗ്രഹത്തെ നിരീക്ഷിക്കാൻ നാസ വിക്ഷേപിച്ച ഒസിരിസ്-റെക്സ് എന്ന ഉപഗ്രഹം ലക്ഷ്യത്തിലെത്താൻ കുറച്ചു ദൂരം മാത്രം. ജീവൻ നിലനിൽക്കാൻ സാധ്യമായ ഘടകങ്ങളുണ്ടെന്ന് കരുതുന്ന ബെന്നു എന്ന ഛിന്നഗ്രഹത്തിനു സമീപമാണ് ഒസിരിസ് എത്തിയത്. സൗരയൂഥത്തിെൻറ അത്ര പഴക്കമുണ്ട് കാർബൺ തന്മാത്രകൾ അടങ്ങിയ ഛിന്നഗ്രഹത്തിന്.
ഛിന്നഗ്രഹവുമായുള്ള കൂട്ടിയിടിയിലൂടെ ഭൂമിയിലെ ജീവെൻറ സാന്നിധ്യം ഇല്ലാതാകുമെന്നാണ് ശാസ്ത്രലോകത്തിെൻറ ഭീതി. 150 വർഷം കഴിഞ്ഞാണ് കൂട്ടിയിടി ഉണ്ടാവാൻ സാധ്യത കൽപിക്കുന്നത്. സൂര്യനിൽനിന്ന് താപം സ്വീകരിച്ചാണ് ഇത് യാത്ര തുടരുന്നത്. ലോകത്തിലെ ഏറ്റവും ഉയർന്ന കെട്ടിടങ്ങളിലൊന്നായ എംപയർ സ്റ്റേറ്റിനെക്കാൾ ഉയരമുണ്ട് കുള്ളൻഗ്രഹത്തിന്.
2016 സെപ്റ്റംബറിൽ വിക്ഷേപിച്ച ഉപഗ്രഹം ബെന്നുവിൽനിന്ന് 2020ഒാടെ വിവരങ്ങൾ ശേഖരിക്കുമെന്നാണ് കരുതുന്നത്. ഡിസംബർ അവസാനത്തോടെ ഇതിെൻറ 1.2 മൈൽ ദൂരത്തേക്ക് ഒസിരിസ് എത്തും. ഇപ്പോൾ 12 മൈൽ അകലത്തിലാണുള്ളത്. ഉപരിതലത്തിൽനിന്ന് ആറടി മാത്രം അകലത്തിലെത്തുേമ്പാഴാണ് റോബോട്ടിക് കൈകൾ ഉപയോഗിച്ച് ഉപഗ്രഹം വിവരശേഖരണം തുടങ്ങുക. ഇതു പേടകത്തിലാക്കി മടക്കയാത്ര തുടങ്ങും.
2020ൽ ആയിരിക്കും ഇൗ നിർണായക ദൗത്യമെന്നാണ് കരുതുന്നത്. ഭൂമിയുമായി ഇടിക്കാൻ സാധ്യത കൽപിക്കുന്ന ഛിന്നഗ്രഹങ്ങളിൽ രണ്ടാം സ്ഥാനത്താണ് ബെന്നു. 2135ൽ ബെന്നു ഭൂമിയെ തൊട്ട് കടന്നുപോകും. അതിനുശേഷം 2175നും 2195നും ഇടക്കായിരിക്കും ഇങ്ങനെയൊന്ന് സംഭവിക്കുക. ഛിന്നഗ്രഹം എത്രത്തോളം ഭൂമിക്ക് ഭീഷണിയാണെന്നു കണ്ടെത്താനാണ് ഉപഗ്രഹത്തിെൻറ ശ്രമം. ഛിന്നഗ്രഹത്തെ ആകാശത്തു വെച്ചുതന്നെ തകർക്കാനുള്ള ആലോചനയുമുണ്ട് നാസക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.