വാഷിങ്ടൺ: ചന്ദ്രനിലേക്ക് വീണ്ടും മനുഷ്യനെ അയക്കാനുള്ള അമേരിക്കൻ ബഹിരാകാശ സംഘടനയായ നാസയുടെപദ്ധതിക്ക് ട്രംപ് ഭരണകൂടത്തിെൻറ പിന്തുണ. ചന്ദ്രനിലേക്ക് വീണ്ടും മനുഷ്യനെ അയക്കാൻ നാസക്ക് ട്രംപ് ഭരണകൂടം സഹായം നൽകുമെന്ന് യു.എസ് വൈസ് പ്രസിഡൻറ് മൈക്പെൻസ് അറിയിച്ചു. ചന്ദ്രനെ വിട്ട് ചൊവ്വപര്യവേക്ഷണത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാനുള്ള മുൻ പ്രസിഡൻറ് ബറാക് ഒബാമയുടെ തീരുമാനം മറികടന്നാണ് നീക്കം.
ചന്ദ്രനിൽ ചെന്ന് പതാക നാട്ടാനും കാൽപ്പാടുകൾ പതിപ്പിക്കാനും മാത്രമല്ല, അതിനപ്പുറമുള്ള കാര്യങ്ങളാണ് ലക്ഷ്യം വെക്കുന്നത്. പിന്നീട് ചൊവ്വയിലേക്കും ആളുകളെ അയക്കും. ട്രംപ് ഭരണകൂടത്തിൽ അമേരിക്ക ബഹിരാകാശ രംഗത്ത് നേട്ടങ്ങൾ കൊയ്യുമെന്നും പെൻസ് കൂട്ടിച്ചേർത്തു. ചന്ദ്രനിലേക്ക് വീണ്ടും മനുഷ്യനെ അയക്കാനുള്ള നാസയുടെ പദ്ധതി ഫണ്ടില്ലെന്ന കാരണം പറഞ്ഞാണ് മുൻ പ്രസിഡൻറ് ബറാക് ഒബാമ അനുമതി നിഷേധിച്ചത്. 2020ല്‍ നടപ്പാക്കാനുദ്ദേശിച്ച ചാന്ദ്രദൗത്യ പദ്ധതിയാണ്തടഞ്ഞത്.
പുതിയതായി വികസിപ്പിച്ച ഓറിയോണ്‍ ബഹിരാകാശ വാഹനത്തില്‍ മനുഷ്യനെ ചന്ദ്രനില്‍ എത്തിക്കാനായിരുന്നു നാസയുടെ പദ്ധതി. 2003ല്‍ അന്നത്തെ പ്രസിഡൻറ് ബുഷാണ് ഈ പദ്ധതിക്ക് അനുമതി നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.