ബംഗളൂരു: ചന്ദ്രയാൻ- രണ്ട് ദൗത്യത്തിെൻറ സോഫ്റ്റ് ലാൻഡിങ്ങിനിടെ വിക്രം ലാൻഡർ ചന്ദ്ര െൻറ ദക്ഷിണധ്രുവത്തിൽ ഇടിച്ചിറങ്ങിയതാണെന്ന് ഒൗദ്യോഗികമായി സ്ഥിരീകരിച്ച് നാസ. സെ പ്റ്റംബർ ഏഴിന് പുലർച്ച സോഫ്റ്റ് ലാൻഡിങ്ങിനിടെ സിഗ്നൽ നഷ്ടമായ ലാൻഡർ ഇടിച്ചിറ ങ്ങിയെന്ന് കരുതുന്ന ദക്ഷിണധ്രുവത്തിെൻറ കൂടുതൽ വ്യക്തതയുള്ള (ഹൈ റെസലൂഷൻ) ചിത്രങ്ങൾ നാസ പുറത്തുവിട്ടു. ആദ്യമായാണ് അന്താരാഷ്ട്ര ബഹിരാകാശ ഏജൻസി ലാൻഡർ ഇടിച്ചിറങ്ങിയതാണെന്ന് സ്ഥിരീകരിക്കുന്നത്. ഐ.എസ്.ആർ.ഒ പോലും ഇടിച്ചിറങ്ങിയതായിരിക്കാമെന്ന് സ്ഥിരീകരിച്ചിട്ടില്ല.
നാസയുടെ ലൂനാർ നിരീക്ഷണ ഒാർബിറ്ററിലെ (എൽ.ആർ.ഒ) സൂക്ഷ്മ ദൃശ്യങ്ങൾ വരെ ഒപ്പിയെടുക്കാൻ ശേഷിയുള്ള കാമറ സെപ്റ്റംബർ 17ന് പകർത്തിയ ചിത്രങ്ങളാണ് പുറത്തുവിട്ടത്. ദക്ഷിണധ്രുവത്തിലെ നിരവധി ഗർത്തങ്ങളാണ് ചിത്രങ്ങളിലുള്ളത്. ചന്ദ്രനിൽ ഇരുട്ട് വീണുതുടങ്ങിയ സമയത്ത് പകർത്തിയവയാണിവയെന്നും ലാൻഡറിനെ കണ്ടെത്താനായിട്ടില്ലെന്നും നാസ ട്വിറ്ററിലൂടെ അറിയിച്ചു. ഒക്ടോബറിൽ അനുയോജ്യ വെളിച്ചമുള്ള സമയത്ത് കൂടുതൽ ചിത്രങ്ങൾ പകർത്തുമെന്നും നാസ വ്യക്തമാക്കി. ചന്ദ്രെൻറ ദക്ഷിണധ്രുവത്തിെൻറ 150 കിലോമീറ്ററിൽ പരന്നുകിടക്കുന്ന മേഖലയുടെ ചിത്രങ്ങളാണ് പകർത്തിയതെങ്കിലും സൂര്യാസ്തമയമായതിനാൽ വെളിച്ചം കുറവായിരുന്നു. എടുത്ത ചിത്രങ്ങളിലെ ഗർത്തങ്ങൾക്കിടയിൽ ലാൻഡർ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാസ.
നിഴലിൽ മറഞ്ഞിരിക്കുന്ന ലാൻഡറിനെ ഒക്ടോബറിൽ നടത്തുന്ന നിരീക്ഷണത്തിലൂടെ കണ്ടെത്താനാണ് ശ്രമം. ചന്ദ്രെൻറ ഏറ്റവും കുറഞ്ഞ ദൂരമായ 20 കിലോമീറ്ററിൽനിന്നും കൂടിയ ദൂരമായ 165 കിലോമീറ്ററിൽനിന്നും നാസയുടെ ലൂനാർ നിരീക്ഷണ ഒാർബിറ്ററിന് ചിത്രം പകർത്താനാകും. സെപ്റ്റംബർ 21ഒാടെതന്നെ ലാൻഡറിെൻറ പ്രവർത്തന കാലാവധി അവസാനിച്ചിരുന്നെങ്കിലും എന്താണ് സംഭവിച്ചതെന്നതിന് വ്യക്തതയുണ്ടായിരുന്നില്ല. ഇടിച്ചിറങ്ങിയതാണെന്ന് നാസ സ്ഥിരീകരിച്ചതോടെ ലാൻഡർ പതിച്ച സ്ഥലം കൃത്യമായി കണ്ടെത്താനായിരിക്കും ഇനി ശ്രമം.
Our @LRO_NASA mission imaged the targeted landing site of India’s Chandrayaan-2 lander, Vikram. The images were taken at dusk, and the team was not able to locate the lander. More images will be taken in October during a flyby in favorable lighting. More: https://t.co/1bMVGRKslp pic.twitter.com/kqTp3GkwuM
— NASA (@NASA) September 26, 2019
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.