വാഷിങ്ടൺ: പ്രപഞ്ചത്തെ കുറിച്ച മനുഷ്യ വീക്ഷണം അക്ഷരാർഥത്തിൽ മാറ്റിമറിച്ച ഹബ്ൾ ടെലിസ്കോപിനു സംഭവിച്ച കമ്പ്യൂട്ടർ തകരാർ പരിഹരിക്കാനാവാതെ നാസ. 1990ൽ ബഹിരാകാശത്തെത്തി നീണ്ട മൂന്നു പതിറ്റാണ്ടിലേറെയായി പ്രപഞ്ചത്തിന്‍റെ വിവിധ കാഴ്ചകളിലേക്ക് കൺതുറന്നുവെച്ച ദൂരദർശിനിയാണ് ദിവസങ്ങളായി മിണ്ടാതായത്. ഇതിലെ കമ്പ്യൂട്ടർ പ്രവർത്തനരഹിതമായതാണ് വില്ലനെന്നും വീണ്ടും പ്രവർത്തിപ്പിക്കാനുള്ള ശ്രമങ്ങൾ ഇതുവരെയും വിജയം കണ്ടില്ലെന്നുമാണ് നാഷനൽ ഏറോനോട്ടിക്സ് ആന്‍റ് സ്പേസ് അഡ്മിനിസ്ട്രേഷൻ (നാസ) നൽകുന്ന വിവരം. കഴിഞ്ഞ ഞായറാഴ്ച മുതലാണ് നിശ്ചലമായത്.
ടെലസ്കോപും അനുബന്ധ ശാസ്ത്ര ഉപകരണങ്ങളും കേടുകൂടാതെ ഇരിക്കുന്നുണ്ടെങ്കിലും ഇവയെ ഏകോപിപ്പിക്കുകയും നിരീക്ഷിച്ച് കൃത്യമായ വിവരം പങ്കുവെക്കുകയും ചെയ്യേണ്ട കമ്പ്യൂട്ടർ നിശ്ചലമാണ്. ശരിയാക്കാൻ തിങ്കളാഴ്ച നടത്തിയ ശ്രമങ്ങൾ വിജയം കണ്ടിട്ടില്ല.
കമ്പ്യൂട്ടറിന്‍റെ മെമ്മറിക്കു സംഭവിച്ച പ്രശ്നങ്ങളാണ് വില്ലനെന്നാണ് പ്രാഥമിക വിലയിരുത്തൽ. മെമ്മറി മൊഡ്യൂളിനെ പുനരുജ്ജീവിപ്പിക്കാൻ തിങ്കളാഴ്ചയും വ്യാഴാഴ്ചയും ശ്രമം നടത്തിയത് വിജയിച്ചിട്ടില്ല. ശ്രമം തുടരുന്നതായി നാസ അറിയിച്ചു.
1980കളിൽ നിർമാണഘട്ടത്തിലെ സാങ്കേതികതയാണ് പേലോഡ് കമ്പ്യൂട്ടറിന്‍റെത്. അവസാനമായി 2009ൽ അറ്റകുറ്റപ്പണിക്കിടെ കാര്യമായ മാറ്റങ്ങൾ വരുത്തിയിരുന്നു.
കാലം തെറ്റിയ ഹബ്ളിന്റെ പിൻഗാമിയായി ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ് അടുത്ത നവംബറിൽ വിക്ഷേപിക്കാനിരിക്കുകയാണ്. പുതിയ വാനനിരീക്ഷണ സംവിധാനം ഭൂമിയിൽനിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയായിരിക്കും സ്ഥിതി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.