വാഷിങ്ടൺ: കാലാവസ്ഥമാറ്റത്തിെൻറ ഫലമായി ഗ്രീൻലൻഡിൽ കൂടുതൽ മഞ്ഞ് നഷ്ടപ്പെടുന്നതായി നാസ. ഇത് സമുദ്രനിരപ്പ് ഉയരാനിടയാക്കുമെന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു. 2010, 2012 വർഷങ്ങളിൽ ഗ്രീൻലൻഡിൽ റെക്കോഡ് ചൂടാണ് അനുഭവപ്പെട്ടതെന്ന് നാസയുടെ ജെറ്റ് പൊപ്പൽഷൻ ലാബിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിൽ കണ്ടെത്തി.
ദ്വീപിെൻറ പടിഞ്ഞാറേ തീരത്തുള്ള റിക് മഞ്ഞുപാളി പതിവിലും വേഗത്തിൽ ഉരുകുക മാത്രമല്ല, അടിത്തട്ടിലുള്ള വലിയ മഞ്ഞുപാളി വലിയ തിര പോലെ ഒഴുകിപ്പോവുകയും ചെയ്തു. ഭീമാകാരമായ മഞ്ഞൊഴുക്ക് നാലു മാസമാണ് നീണ്ടത്. ഇതിനിടെ 24 കി.മീ സഞ്ചരിച്ച് 668 ടൺ മഞ്ഞാണ് ഉരുകി കടലിൽ പതിച്ചത്.
2012ൽ മാത്രം ഉപരിതലത്തിലെ 95 ശതമാനത്തിലധികം മഞ്ഞാണ് ഉരുകിപ്പോയത്. ജി.പി.എസ് സെൻസറുകളുടെ സഹായത്തോടെ ശാസ്ത്രജ്ഞൻ സുരേന്ദ്ര അധികാരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്. ജിയോഫിസിക്കൽ റിസർച് ലെറ്റേഴ്സ് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.