ന്യൂയോർക്ക്: ഒരു ചെറിയ ടോയ്ലറ്റ് രൂപകൽപ്പന ചെയ്യുന്നോ? ‘അയ്യേ, ടോയ്ലറ്റ് ഡിസൈനോ?’ എന്ന് കരുതാൻ വരട്ടെ. ഡിസൈൻ ആവശ്യപ്പെട്ടിരിക്കുന്നത് നാസയാണ്. പ്രതിഫലം 20,000 ഡോളറും (ഏകദേശം 1511541രൂപ).
2024ലെ ചാന്ദ്രദൗത്യത്തിൽ ചന്ദ്രനിൽ ഇറങ്ങിയ ശേഷവും ഉപയോഗിക്കാൻ കഴിയുന്ന ടോയ്ലറ്റിെൻറ രൂപകൽപ്പനയാണ് നാസക്ക് വേണ്ടത്. ഇത് 2024ലെ നാസയുടെ ചാന്ദ്ര പദ്ധതിയായ ആർട്ടെമിസിൽ ഉപയോഗിക്കും. ചന്ദ്രനിൽ ആദ്യമായി വനിതയെ എത്തിക്കുന്ന പദ്ധതിയാണിത്. ഇതുവരെ ആരും സന്ദർശിച്ചിട്ടില്ലാത്ത ചന്ദ്രെൻറ ഭാഗത്തായിരിക്കും ഈ ദൗത്യത്തിലൂടെ നാസ പര്യവേഷണം നടത്തുക.
ചാന്ദ്രദൗത്യത്തിൽ മനുഷ്യ വിസർജ്യ സംസ്കരണം ഉയർത്തുന്ന വെല്ലുവിളികെള അതീജീവിക്കുന്നതിനാണ് നൂതന ആശയങ്ങളെ നാസ ക്ഷണിച്ചിരിക്കുന്നത്. നേരത്തേ ബഹിരാകാശ യാത്രക്കായി ടോയ്ലറ്റ് രൂപകൽപ്പന ചെയ്തിരുന്നു. എന്നാൽ ചന്ദ്രനിൽ ഇവ ഉപയോഗിക്കാൻ കഴിയില്ല. ഭൂമിയുടെ ഗുരുത്വാകർഷണ ബലത്തിെൻറ ആറിൽ ഒന്നുമാത്രമാണ് ചന്ദ്രനിലുള്ളതെന്നതാണ് കാരണം.
ഡിസൈനിന് ചില മാനദണ്ഡങ്ങളും നാസ നിർേദശിക്കുന്നുണ്ട്. ടോയ്ലറ്റ് 4.2 ക്യുബിക് ഫീറ്റ് ഏരിയയിൽ ഒതുങ്ങണം. ഒരു ലിറ്റർ മൂത്രവും 500 ഗ്രാം വിസർജ്യവും ഉൾക്കൊള്ളാനുള്ള ശേഷി ടോയ്ലറ്റിനുണ്ടാകണം. പദ്ധതിയുടെ ലക്ഷ്യം വനിതയെ ബഹിരാകാശത്തിൽ എത്തിക്കുക എന്നതായതിനാൽ 114 ഗ്രാം ആർത്തവ രക്തം ഉൾക്കൊള്ളാൻ കഴിയണം.
18 വയസിൽ താഴെയുള്ളവർക്കും നാസയുടെ ഈ ടോയ്ലറ്റ് രൂപകൽപ്പന മത്സരത്തിൽ പങ്കെടുക്കാം. രണ്ടും മൂന്നും സ്ഥാനക്കാർക്ക് 10,000 ഡോളറും (ഏകദേശം 755770 രൂപ) 5,000 ഡോളറും (ഏകദേശം 377885 രൂപ) വീതം പ്രതിഫലം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.