വാഷിങ്ടൺ: മനുഷ്യാന്വേഷണം ഇനിയും ചെന്നുതൊട്ടിട്ടില്ലാത്ത സൂര്യെൻറ അന്തരീക്ഷത്തിലെത്തി നാസ പേടകം. പാർകർ സോളാർ പ്രോബ് ആണ് കൊറോണ എന്ന സൂര്യെൻറ ബാഹ്യ അന്തരീക്ഷത്തിൽ ആദ്യമായി എത്തി ശാസ്ത്രം കാത്തിരുന്ന നിർണായക വിവരങ്ങൾ കൈമാറിയത്.
സൂര്യെൻറ 1.3 കോടി കിലോമീറ്റർ അടുത്താണിത്. കഴിഞ്ഞ ഏപ്രിലിലാണ് സോളാർ പ്രോബ് അവിടെ എത്തിയതെങ്കിലും വിവരങ്ങൾ നാസ പുറത്തുവിടുന്നത് ബുധനാഴ്ച. സോളാർ പ്രോബിലെ വൈഡ് ഫീൽഡ് ഇമേജർ ഉപയോഗിച്ച് കൊറോണയുടെ മുകളിലത്തെ പാളിയിലും താഴെയും സഞ്ചരിച്ച് നിർണായക വിവരങ്ങൾ കൈമാറിയതായി നാസ വ്യക്തമാക്കുന്നു.
സൗര രഹസ്യങ്ങൾ തേടി 2018ലാണ് സോളാർ പ്രോബ് ആകാശത്തേക്ക് കുതിച്ചത്. ഇതിനകം ഒമ്പത് തവണ സൂര്യനെ വലം വെച്ച പേടകം 2025 ല്‍ ദൗത്യം അവസാനിക്കും മുമ്പ് 15 തവണകൂടി സൂര്യനെ വലം വെക്കും. മണിക്കൂറിൽ അഞ്ചു ലക്ഷത്തിലേറെ കിലോമീറ്റർ വേഗത്തിലാണ് ഇതിെൻറ സഞ്ചാരം.
അതുവഴി ഉയർന്ന താപനം മൂലമുള്ള കേടുപാടുകൾ സംഭവിക്കാതെ സംരക്ഷിക്കാനാകും. സോളാർ പ്രോബ് പേടകം സൗര്യനെയും സൗരയൂഥത്തെയും കുറിച്ച മനുഷ്യെൻറ അറിവിൽ വലിയ മാറ്റങ്ങളുണ്ടാക്കുമെന്നാണ് കണക്കുകൂട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.