പാരീസ്: ചന്ദ്രനിൽ സൂര്യപ്രകാശം ഏൽക്കുന്ന ഭാഗത്ത് ജല സാന്നിധ്യം കണ്ടെത്തിയതായി നാസ. നാസയുടെ സ്ട്രാറ്റോസ്ഫെറിക് ഒബ്സർവേറ്ററി ഫോർ ഇൻഫ്രാറെഡ് (സോഫിയ) എന്ന നിരീക്ഷണ സംവിധാനത്തിേൻറതാണ് നിർണായക കണ്ടുപിടുത്തം.
ഭൂമിയിൽനിന്ന് ദൃശ്യമാകുന്ന ക്ലാവിയസ് എന്ന ഗർത്തത്തിലാണ് ജല സാന്നിധ്യം കണ്ടെത്തിയത്. ചന്ദ്രനിലെ തെക്കൻ അർധ ഗോളത്തിലെ ഏറ്റവും വലിയ ഗർത്തങ്ങളിൽ ഒന്നാണ് ക്ലാവിയസ്. ഇതോടെ ചന്ദ്രനിലെ മിക്ക ഭാഗത്തും ജലം ഉണ്ടാകാമെന്ന നിഗമനത്തിലാണ് ശാസ്ത്രജ്ഞർ. വിസ്തൃതമായതും തണുത്തതും നിഴലുള്ളിടത്തും മാത്രമല്ല, മറ്റിടങ്ങളിലും ജലം ഉണ്ടാകാമെന്നും നാസ പറയുന്നു. ചന്ദ്രനിൽ സോഫിയ കണ്ടെത്തിയതിനേക്കാൾ 100 മടങ്ങ് ജലം സഹാറ മരുഭൂമിയിൽ ഉണ്ടെന്നും നാസ പറയുന്നു.
ഭൂമിയോട് ഏറ്റവും അടുത്ത് കിടക്കുന്ന ചന്ദ്രനിൽ ജലത്തിെൻറ സാന്നിധ്യം ഉണ്ടെന്ന് നിരവധി കണ്ടെത്തലുകൾ സൂചിപ്പിച്ചിരുന്നു. മുമ്പ് കരുതിയിരുന്നതിനേക്കാൾ കൂടുതൽ ജലം ചന്ദ്രോപരിതലത്തിൽ ഉണ്ടാകാമെന്നും ഐസിെൻറ സാന്നിധ്യമുണ്ടാകാമെന്നും നേച്ചർ അസ്ട്രോണമിയിൽ പ്രസിദ്ധീകരിച്ച പുതിയ രണ്ടു പഠനത്തിൽ പറയുന്നു.
40,000 ചതുരശ്ര കിലോമീറ്ററിൽ അധികം ചന്ദ്രോപരിതലത്തിൽ ഐസ് രൂപത്തിൽ ജലസാന്നിധ്യം ഉണ്ടാകാമെന്ന് കൊളറാഡോ സർവകലാശാലയിലെ പോൾ ഹെയ്നിെൻറ നേതൃത്വത്തിലുള്ള സംഘം അറിയിച്ചു. മുമ്പത്തെ കണക്കുകളേക്കാൾ 20 ശതമാനം കൂടുതൽ വിസ്തീർണ്ണം ഇതിനുണ്ടാകാമെന്നും അവർ കൂട്ടിച്ചേർത്തു.
കൂടുതൽ പഠനങ്ങളിലൂടെ ചന്ദ്രനിൽ എവിടെയാണ് വെള്ളം സംഭരിച്ചുവെച്ചിരിക്കുന്നതെന്ന് കണ്ടുപിടിക്കാൻ സാധിക്കുമെന്ന് ഹവായ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ജിയോഫിസിക്സ് ആൻഡ പ്ലാനറ്റോളജിയിലെ ശാസ്ത്രജ്ഞനായ കാസി ഹോന്നിബാൾ പറഞ്ഞു. ചന്ദ്രനിലെ ചില സ്ഥലങ്ങളിൽ ജലം ധാരാളമായുണ്ടെന്ന് കണ്ടെത്തിയാൽ അവ വിഭവങ്ങളായി ഉപയോഗിക്കാനാകും. കുടിവെള്ളം, ശ്വസന ഒാക്സിജൻ, റോക്കറ്റ് ഇന്ധനം തുടങ്ങിയവയായി ഉപയോഗിക്കാനാകും -ഹോന്നിബാൾ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.