ബംഗളൂരു: ചന്ദ്രയാൻ രണ്ട് ദൗത്യത്തിലെ വിക്രം ലാൻഡറിെൻറ ലക്ഷ്യസ്ഥാനമായ ചന്ദ്രെൻറ ദക ്ഷിണ ധ്രുവത്തിൽ കൂടുതൽ പരിശോധന നടത്താൻ നാസ. ചൊവ്വാഴ്ച ചന്ദ്രെൻറ ദക്ഷിണ ധ്രുവത്തി ന് മുകളിലൂടെ സഞ്ചരിക്കുന്ന നാസയുടെ ലൂനാർ നിരീക്ഷണ ഒാർബിറ്റർ വിക്രം ലാൻഡറിെൻറ ചിത്രം ഉൾപ്പെടെ പകർത്തി നിരീക്ഷണം നടത്തും. വിക്രം ലാൻഡറിന് എന്ത് സംഭവിച്ചുവെന്നതിെൻറ കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാൻ നാസയുടെ നിരീക്ഷണം സഹായകമാകുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം.
നാസയുടെ ഒാർബിറ്റർ നൽകുന്ന വിവരങ്ങളും വിക്രം ലാൻഡറിെൻറ അടുത്തുള്ള ചിത്രങ്ങളും ഐ.എസ്.ആർ.ഒക്ക് നാസ കൈമാറും. വിക്രം ലാൻഡറിൽ നാസയുടെ ലേസർ റിഫ്ലക്ടർ അറേയും ഇൻസ്റ്റാൾ ചെയ്തിരുന്നു. ലാൻഡറിെൻറ കൃത്യമായ സ്ഥാനവും ലാൻഡിങ് സ്ഥലവും കണ്ടെത്തുന്നതിനുവേണ്ടിയാണ് ഇത് സ്ഥാപിച്ചിരുന്നത്. ഇന്ത്യയിൽനിന്നുള്ള പേ ലോഡുകൾക്ക് (പര്യവേക്ഷണ ഉപകരണം) പുറമെ പുറത്തുനിന്നും ചന്ദ്രയാൻ രണ്ടിലുണ്ടായിരുന്ന ഏക പേ ലോഡും ഇതായിരുന്നു. ഇതിനാൽ തന്നെയാണ് വിക്രം ലാൻഡറിനും പര്യവേക്ഷണ ഉപകരണങ്ങൾക്കും എന്തു സംഭവിച്ചുവെന്നറിയാൻ നാസയും ഐ.എസ്.ആർ.ഒക്കൊപ്പം ശ്രമിക്കുന്നത്.
ഐ.എസ്.ആർ.ഒയുമായി സഹകരിച്ച് യു.എസ് ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയുടെ കീഴിലുള്ള ഡീപ് സ്പേസ് നെറ്റ് വർക്ക് ആൻറിനകൾ വിക്രം ലാൻഡറുമായി ബന്ധം പുനഃസ്ഥാപിക്കാൻ നിരന്തരം റേഡിയോ തരംഗ സിഗ്നലുകൾ അയക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.