ടൊറേൻറാ: ഭൂമിയെക്കാൾ രണ്ടിരട്ടി വലുപ്പമുള്ള ഗ്രഹം സൗരയൂഥത്തിന് പുറത്ത് ശാസ്ത്രജ്ഞർ കണ്ടെത്തി. നാസയുടെ ബഹിരാകാശ ടെലസ്കോപ് ഉപയോഗിച്ച് നടത്തിയ ഗവേഷണത്തിലാണ് ഭൂമിയിൽനിന്ന് 145 പ്രകാശവർഷം അകലെയായി പുതിയ ഗ്രഹം കണ്ടെത്തിയത്. വോൾഫ് 503 ബി എന്നാണ് ഗ്രഹത്തിന് പേരിട്ടിരിക്കുന്നത്.
കണ്ടുപിടിത്തം കൂടുതൽ പഠനങ്ങൾക്ക് സഹായകമാകുമെന്ന് കാനഡയിലെ ടൊറേൻറായിൽ ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു. വലുപ്പത്തിലും തിളക്കത്തിലും ഭൂമിയെക്കാൾ മികച്ചുനിൽകുന്ന ഗ്രഹത്തിൽ ജലത്തിെൻറ സാന്നിധ്യമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പഠനത്തിന് വിധേയമാക്കാനാണ് ശാസ്ത്രജ്ഞരുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.