ടോക്യോ: രസതന്ത്ര നൊബേൽ ജേതാവായ ജപാനിലെ ശാസ്ത്രജ്ഞൻ ഇ-യിച്ചി നെഗിഷി അന്തരിച്ചു. 85 വയസ്സായിരുന്നു. ഇലക്ട്രോണിക്, മരുന്ന് വ്യവസായത്തിൽ ഉപയോഗിക്കുന്ന സങ്കീർണമായ രാസസംയുക്തങ്ങൾ വികസിപ്പിച്ചെടുത്ത രസതന്ത്രജ്ഞനാണ് നെഗിഷി.
ഇന്ത്യാനപൊളിസിലെ പർഡ്യൂ സർവകലാശാലയിലായിരുന്നു അന്ത്യം. മഞ്ചൂരിയയിലെ ടോക്യോ സർവകലാശാലയിൽനിന്ന് ബിരുദം നേടി.1960ൽ ഫുൾബ്രൈറ്റ് സ്
കോളർഷിപ്പോടെ രസതന്ത്രപഠനത്തിനായി അമേരിക്കയിലെത്തി. പിന്നീട് പർഡ്യൂ സർവകലാശാലയിൽ ഫാക്കൽറ്റിയായി. 2010ലാണ് രസതന്ത്ര നൊബേൽ അദ്ദേഹം പങ്കുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.