ടൊറേൻറാ: ഭൂമിയിൽ 125 കോടി വർഷങ്ങൾക്കുമുമ്പ് ജീവെൻറ തുടിപ്പ് ഉണ്ടായിരുന്നതായി ശാസ്ത്രജ്ഞർ. 125 കോടി വർഷങ്ങൾക്കു മുമ്പുള്ള ആൽഗയുടെ ഫോസിലുകൾ കണ്ടെത്തിയതോടെയാണ് ജീവനുണ്ടായിരുന്നതായി തെളിഞ്ഞത്. ഇത് ലോകത്തിലെ ഏറ്റവും പഴക്കംചെന്ന ആൽഗയുടെ ഫോസിലുകളാണെന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്. ഇതോടെ ഇത്രയും വർഷങ്ങൾക്കുമുമ്പ് പ്രകാശസംശ്ലേഷണം നടന്നിരുന്നതായി ശാസ്ത്രജ്ഞർ കണ്ടെത്തുകയായിരുന്നു.
1990ൽ വടക്കൻ കാനഡയിലെ പാറക്കെട്ടിൽനിന്നാണ് 125 കോടി വർഷം പഴക്കമുള്ള ആൽഗയുടെ ഫോസിലുകൾ കണ്ടെടുത്തത്. ഇവിടെനിന്നും ലഭിച്ച ആൽഗയുടെ ഫോസിൽ ആധുനിക ജീവജാലങ്ങളുടെ പൂർവികരാണെന്ന് ശാസ്ത്രജ്ഞർ കരുതുന്നു. 54 കോടി വർഷങ്ങൾക്കുമുമ്പ് കരീബിയൻ വിസ്ഫോടനത്തിലൂടെയാണ് ജീവെൻറ ഉൽപത്തി എന്നാണ് ശാസ്ത്രലോകം വിശ്വസിച്ചിരുന്നത്. ആൽഗ കണ്ടെടുത്ത പാറക്കൂട്ടങ്ങൾക്ക് 104 കോടി വർഷം പഴക്കമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.