വാഷിങ്ടൺ: 20ാം നൂറ്റാണ്ടുകണ്ട ഏറ്റവും മികച്ച ഭൗതിക ശാസ്ത്രജ്ഞരിലൊരാളും ആണവായ ുധങ്ങൾക്കെതിരായ പോരാളിയുമായിരുന്ന ഫ്രീമാൻ ജെ. ഡൈസൺ വിടവാങ്ങി. 96 വയസ്സായിരുന്നു. നീണ്ട ആറു പതിറ്റാണ്ടുകാലം തെൻറ പഠന, ഗവേഷണ പ്രവർത്തനങ്ങളുടെ ആസ്ഥാനമായിരുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്ഡ് സ്റ്റഡി എന്ന പ്രിൻസ്റ്റണിലെ സ്ഥാപനത്തിൽവെച്ച് മൂന്നുദിവസം മുമ്പ് വീണ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കോർണൽ യൂനിവേഴ്സിറ്റിയിൽ ബിരുദ വിദ്യാർഥിയായിരിക്കെ 1949ൽ തയാറാക്കിയ ഗവേഷണ പ്രബന്ധത്തോടെയാണ് ശാസ്ത്ര ലോകത്ത് ഡൈസൺ സാന്നിധ്യമായി മാറുന്നത്. ക്വാണ്ടം ഇലക്ട്രോഡൈനാമിക്സ് എന്ന സിദ്ധാന്തമായിരുന്നു ഈ പ്രബന്ധം മുന്നോട്ടുവെച്ചത്. ക്വാണ്ടം ഭൗതികം, കണികാശാസ്ത്രം, നക്ഷത്രഭൗതികം, അസ്ട്രോബയോളജി, അപ്ലൈഡ് മാത്തമാറ്റിക്സ് തുടങ്ങി ഒട്ടേറെ മേഖലകളില്‍ പിന്നീട് ഡൈസണിെൻറ മുദ്ര പതിഞ്ഞു.
ആണവ ശേഷി പ്രയോജനപ്പെടുത്തുന്ന ബഹിരാകാശ പേടകങ്ങൾ നിർമിച്ച് സൗരയൂഥത്തിേലക്ക് കൂടുതൽ യാത്രകൾ നടത്താനും അവിടങ്ങളിൽ കോളനികൾ നിർമിക്കാനും മനുഷ്യനെ ആദ്യമായി മോഹിപ്പിച്ചവരിൽ ഒരാളായിരുന്നു ഡൈസൺ. ഗണിതശാസ്ത്രം ഉപയോഗിച്ചുള്ള നിഗമനങ്ങൾ പരമമായ ശാസ്ത്ര സത്യമെന്നു വിളിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
1923ൽ ഇംഗ്ലണ്ടിലെ ബെർക്ഷയറിൽ ക്രോതോൺ ഗ്രാമത്തിലാണ് ജനനം. പിതാവ് ജോർജ് ഡൈസൺ സംഗീതജ്ഞനായിരുന്നു. ഓക്സ്ഫഡിലെ ട്രിനിറ്റി കോളജിൽ ഉന്നത പഠനം പൂർത്തിയാക്കിയ അദ്ദേഹം ഗണിതശാസ്ത്രത്തിലും കഴിവുതെളിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.