മോസ്കോ: രണ്ട് യാത്രികരുമായി ബഹിരാകാശത്തേക്ക് വിക്ഷേപിച്ച റഷ്യൻ സോയുസ് റോക്കറ്റിന് തകരാർ. എന്നാൽ റോക്കറ്റിലുണ്ടായിരുന്നവർ സുരക്ഷിതരായി തിരിച്ചിറങ്ങിയതായി റഷ്യയും നാസയും അറിയിച്ചു. അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലേക്ക് കസാഖ്സ്താനിലെ വിക്ഷേപണ കേന്ദ്രത്തിൽനിന്ന് വ്യാഴാഴ്ച പ്രാദേശിക സമയം 2.40നാണ് റോക്കറ്റ് പുറപ്പെട്ടത്.
റഷ്യൻ ബഹിരാകാശ യാത്രിനായ അലക്സി ഒവ്ചിനിനും യു.എസ് ശാസ്ത്രജ്ഞനായ നിക്ക് ഹേഗുമാണ് ഇതിലുണ്ടായിരുന്നത്. ആറുമാസം ബഹിരാകാശ കേന്ദ്രത്തിൽ കഴിയുന്നതിനാണ് രണ്ടുപേരും പുറപ്പെട്ടത്. എന്നാൽ വിക്ഷേപിച്ച ഉടൻ റോക്കറ്റിന് സാേങ്കതിക തകരാർ കണ്ടെത്തുകയായിരുന്നു. യാത്രികർ ഇരുന്ന റോക്കറ്റിെൻറ കാപ്സ്യൂൾ മാത്രം വേർപ്പെടുത്തിയാണ് രക്ഷപ്പെട്ടത്. ഇവർ ഇറങ്ങിയ പ്രദേശത്തേക്ക് രക്ഷാപ്രവർത്തകർ പുറെപ്പട്ടതായി നാസ ട്വിറ്ററിലൂടെ അറിയിച്ചു.
സഞ്ചാരികൾ സുരക്ഷിതരാണെന്ന് റഷ്യൻ പ്രസിഡൻറിെൻറ വക്താവ് മാധ്യമങ്ങളെ അറിയിച്ചിട്ടുമുണ്ട്. റഷ്യയുടെ പഴക്കമുള്ള റോക്കറ്റാണ് സോയുസ്. എന്നാൽ സുരക്ഷിതമായ ബഹിരാകാശ വാഹനമായാണ് ഇത് അറിയപ്പെടുന്നത്. യാത്ര തുടങ്ങിയപ്പോൾതന്നെ തകരാർ കണ്ടെത്തിയതാണ് വൻ ദുരന്തം ഒഴിവാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.