കൽപറ്റ: ലോക സസ്യസമ്പത്തിലേക്ക് പുതിയൊരു സസ്യം കൂടി. നീലഗിരി ജൈവ മണ്ഡലത്തിെൻറ ഭാഗമ ായ വയനാട് ജില്ലയിലെ കാട്ടിമട്ടം ചോലവനത്തോട് ചേർന്നുകിടക്കുന്ന തൊള്ളായിരം മേഖല യിൽനിന്നാണ് അതീവ സുന്ദരമായ പൂക്കൾ വിരിയിക്കുന്ന സൊണറില്ല െജനുസ്സിൽപെടുന്ന പുത ിയയിനം സസ്യത്തെ കണ്ടെത്തിയത്. അഞ്ചു വർഷത്തെ നീരീക്ഷണത്തിലൂടെ ഗവേഷകർ കണ്ടെത്തിയ ചെടിക്ക് സൊണറില്ല സുൽഫി എന്ന് പേരിട്ടു.
സ്വർണയില എന്നറിയപ്പെടുന്ന ഈ ജനുസ്സിലെ സസ്യങ്ങളുടെ ഉത്ഭവസ്ഥാനമായി പശ്ചിമഘട്ടത്തെ കണക്കാക്കുന്നു. ലോകത്താകെ ഈയിനത്തിൽ 183ൽപരം സസ്യങ്ങളാണുള്ളത്. ഇതര സസ്യങ്ങളിൽനിന്ന് ഭിന്നമായി ശാഖകളായി പിരിയുന്ന പൂങ്കുല ഇവയെ വ്യത്യസ്തമാക്കുന്നു. മഴക്കാലങ്ങളിൽ അരുവികളോട് ചേർന്ന് കിടക്കുന്ന പാറകെട്ടുകളിൽ പറ്റി വളരുന്ന ഇവക്ക് മാംസളമായ കിഴങ്ങും മനോഹരമായ ഇലകളും പൂക്കളുമുണ്ടാവും. നാലു മാസത്തോളമാണ് ആയുർദൈർഘ്യം.
അതീവ സംരക്ഷണ പ്രാധാന്യമുള്ള സസ്യങ്ങളുടെ ഗണത്തിലുള്ളവയാണിത്. പരിസ്ഥിതി പ്രവർത്തകനും വിദ്യാഭ്യാസ വിചക്ഷണനുമായ സൗദ്യ അറേബ്യയിലെ പ്രിൻസ് സത്തം ബിൻ അബ്ദുൽ അസിസ് യൂനിവേഴ്സിറ്റി പ്രഫസർ ഡോ. എം.എം. സുൽഫിയോടുള്ള ആദരവായാണ് സസ്യത്തിന് സൊണറില്ല സുൽഫി എന്ന് പേരിട്ടത്. പരിസ്ഥിതി പ്രവർത്തകനായ എം.എസ്. സ്വാമിനാഥൻ റിസർച് ഫൗണ്ടേഷനിലെ പിച്ചൻ എം. സലിം, ആലപ്പുഴ സനാതന ധർമ കോളജിലെ സസ്യശാസ്ത്ര അധ്യാപകനായ ഡോ. ജോസ് മാത്യു, തൃശ്ശൂർ കേരള ഫോറസ്റ്റ് റിസർച് സെൻററിലെ ഡോ. ഹൃതിക് എന്നിവരാണ് സസ്യത്തെ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.