ന്യൂയോർക്: സ്പേസ് എക്സിെൻറ സഹായത്തോടെ ബഹിരാകാശത്തേക്ക് ആളെ അയക്കാനുള്ള യു.എസ് സ്വപ്നങ്ങൾക്ക് ചിറകു മുളക്കുന്നു. അതിെൻറ ഭാഗമായുള്ള സ്പേസ് എക്സിെൻറ ബഹിരാകാശ വിക്ഷേപണ വാഹനത്തിെൻറ പരീക്ഷണം വിജയം. യാത്രികരെ സുരക്ഷിതമായി ബഹിരാകാശത്തെത്തിക്കാന്‍ സാധിക്കുമെന്ന് തെളിയിക്കണമെന്ന നാസയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് സ്പേസ് എക്സിെൻറ പുതിയ ഡ്രാഗണ്‍ ക്ര്യൂ കാപ്സ്യൂള്‍ വഹിച്ചുള്ള ഫാല്‍ക്കണ്‍9 റോക്കറ്റിെൻറ പരീക്ഷണാടിസ്ഥാനത്തിലുള്ള വിക്ഷേപണം.
ശനിയാഴ്ച േഫ്ലാറിഡയിലെ കെന്നഡി സ്പേസ് സെൻററില്‍ ഇന്ത്യന്‍ സമയം ഉച്ചക്ക് 1.19നായിരുന്നു വിക്ഷേപണം. പരീക്ഷണാടിസ്ഥാനത്തിലുള്ള വിക്ഷേപണമായതിനാല്‍ പേടകത്തിൽ മനുഷ്യർക്ക് പകരം ബഹിരാകാശ വസ്ത്രം ധരിച്ച ഡമ്മികളാണ് ഉണ്ടായിരുന്നത്. വിവിധയിനം സെന്‍സറുകള്‍ ഡമ്മികളില്‍ ഉണ്ടാവും. വിക്ഷേപണത്തിനിടയിലെ പേടകത്തിനകത്തെ അന്തരീക്ഷ മാറ്റങ്ങള്‍ മനസ്സിലാക്കുന്നതിനാണിത്.
നാസക്കുവേണ്ടി സാധന സാമഗ്രികളും ഉപഗ്രഹങ്ങളും ബഹിരാകാശത്തേക്ക് എത്തിക്കുന്ന അതേ വാഹനം തന്നെയാണ് ഫാല്‍ക്കണ്‍ റോക്കറ്റ്. മനുഷ്യരെ ബഹിരാകാശത്തേക്ക് എത്തിക്കാനുള്ള ശ്രമങ്ങളിലാണ് സ്പേസ് എക്സ്. ചൊവ്വ ഗ്രഹത്തിലേക്ക് മനുഷ്യരെ എത്തിക്കാന്‍ വരെ കമ്പനിക്ക് പദ്ധതിയുണ്ട്. ഇതിലേക്കുള്ള ആദ്യ ചവിട്ടുപടിയാണ് നാസക്കുവേണ്ടിയുള്ള വിക്ഷേപണം. 2011ല്‍ സ്പേസ് ഷട്ട്ല് പദ്ധതി അവസാനിപ്പിച്ചതിനുശേഷം റഷ്യയുടെ സോയൂസ് വാഹനത്തിെൻറ സഹായത്തോടെയാണ് അമേരിക്കന്‍ ബഹിരാകാശ യാത്രികര്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.