സാൻ ഫ്രാൻസിസ്കോ: ഇലോൺ മസ്കിന്റെ സ്പേസ് എക്സ് നിർമിച്ച റോക്കറ്റിന്‍റെ അവശിഷ്ടങ്ങൾ അമേരിക്കയിലെ ഒരു കൃഷിയിടത്തിൽ പതിച്ചത് ഭീതി പടർത്തി. വീഴ്ച്ചയുടെ ആഘാതത്തിൽ മണ്ണിൽ നാലിഞ്ച് ആഴത്തിലുള്ള കുഴിയും രൂപപ്പെട്ടിട്ടുണ്ട്. സ്പേസ് എക്സിന്റെ ഫാൽക്കൺ 9 എന്ന റോക്കറ്റിന്‍റെ പ്രഷർ വെസ്സലാണ് വാഷിങ്ടണിലെ ഗ്രാന്‍റ് കൗണ്ടിയിലുള്ള കർഷകന്‍റെ ഫാമിലേക്ക് വീണത്. അഞ്ചടി നീളമുള്ള വെസ്സൽ ഹീലിയം സംഭരിക്കാൻ ഉപയോഗിക്കുന്നതാണ്.
പൊതുവേ റോക്കറ്റുകളിൽ നിന്ന് വേർപ്പെടുന്ന ഭാഗങ്ങൾ വർഷങ്ങളോളം ഭ്രമണപദത്തിൽ എങ്ങോട്ടെന്നില്ലാതെ ഒഴുകിനടക്കുകയോ അല്ലെങ്കിൽ, ഭൂമിയിലേക്ക് തിരികെ പ്രവേശിച്ച് സമുദ്രത്തിലേക്ക് പതിക്കുകയോ ആണ് ചെയ്യുന്നത്.
ഗ്രാന്‍റ് കൗണ്ടിയിലെ പൊലീസാണ് വിചിത്രമായ സംഭവം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. അവിടെയുള്ള കർഷകൻ ഫാമിൽ പ്രഷർ വെസ്സൽ കണ്ടെത്തിയതോടെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഫാമുടമയോ, ഞങ്ങളുടെ പൊലീസ് ഉദ്യോഗസ്ഥനോ ശാസ്ത്രജ്ഞൻമാർ അല്ലായിരിക്കാം.. എന്നാൽ, കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സംഭവിച്ച കാര്യങ്ങൾ പരിഗണിക്കുേമ്പാൾ അത് ഫാൽക്കൺ 9 എന്ന റോക്കറ്റിന്‍റെ അവശിഷ്ടങ്ങൾ ഭൂമിയിലേക്ക് എത്തിയത് തന്നെയാണെന്ന് ഞങ്ങൾക്ക് തോന്നി ഗ്രാന്‍റ് കൗണ്ടി പൊലീസിന്‍റെ വക്താവ് കെയ്ൽ ഫോർമാൻ മാധ്യമങ്ങളോട് പറഞ്ഞു.
പൊലീസ് പിന്നാലെ, ഇലോൺ മസ്കിന്റെ സ്പേസ് എക്സിലേക്ക് വിളിച്ച് സംഭവം അറിയിച്ചിരുന്നു. അവർ അത് റോക്കറ്റിന്‍റെ അവശിഷ്ടമാണെന്ന് സ്ഥിരീകരിക്കുകയും അത് വീണ്ടെടുക്കാനായി ജീവനക്കാരെ അയക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.