സ്പേസ് എക്സ്​ ചൊവ്വാ ദൗത്യത്തിനായി വികസിപ്പിച്ച റോക്കറ്റ് പരീക്ഷണത്തിനിടെ പൊട്ടിത്തെറിച്ചു

ടെക്​സാസ്​: ഇലോൺ മസ്​കി​െൻറ സ്പേസ് എക്സ്​ ചൊവ്വാ ദൗത്യങ്ങൾക്കായി വികസിപ്പിച്ചെടുത്ത റോക്കറ്റ് പരീക്ഷണത്തിനിടെ പൊട്ടിത്തെറിച്ചു. കമ്പനിയുടെ ആളില്ലാ പരീക്ഷണ റോക്കറ്റായ സ്റ്റാർഷിപ്പ് എഫ്.എൻ 8 ആണ് പൊട്ടിത്തെറിച്ചത്. അതേസമയം, കമ്പനിയുടെ ടെക്​സാസിലുള്ള റോക്കറ്റ്​ ഫെസിലിറ്റിയിൽ നിന്ന്​ വിജയകരമായി വിക്ഷേപിച്ച റോക്കറ്റ് നിശ്ചിത ദൂരം സഞ്ചരിച്ചതിന്​ ശേഷം തിരിച്ചിറങ്ങുന്നതിനിടെയായിരുന്നു പൊട്ടിത്തെറി ഉണ്ടായതത്​. സംഭവത്തി​െൻറ ലൈവ്​ വിഡിയോയും പുറത്തുവന്നിരുന്നു.

ലോകത്തിലെ ആദ്യ സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്​പേസ്​ എക്​സ്​ വർഷങ്ങളായി മനുഷ്യ​െൻറ ചൊവ്വാ പര്യവേക്ഷണത്തിനായുള്ള പരീക്ഷണങ്ങളിലാണ്​. ഭാവിയിൽ ചന്ദ്രനിലേക്കും​ ചൊവ്വയിലേക്കും മനുഷ്യരെയും 100 ടണ്ണിലധികം ഭാരം വരുന്ന കാർഗോയും വഹിച്ച്​ പോകാനായി നിർമിച്ചുകൊണ്ടിരിക്കുന്ന ഭീമൻ റോക്കറ്റി​െൻറ പ്രോ​േട്ടാടൈപ്പാണ്​ തകർന്നത്​. വിക്ഷേപണസ്ഥലത്തുനിന്ന് എട്ടുമൈൽ ഉയരത്തിലെത്തിയശേഷമായിരുന്നു സ്റ്റാർഷിപ്പ്​ തിരിച്ചിറങ്ങിയത്. തിരിച്ചിറങ്ങുന്നതി​െൻറ വേഗത കൂടിയതും അധിക സമ്മർദ്ദവുമാണ് അപകടത്തിലേക്ക്​ നയിച്ചതെന്നാണ്​ ഔദ്യോഗിക വിശദീകരണം.

റോക്കറ്റ് നഷ്ടപ്പെട്ടെങ്കിലും ദൗത്യം വിജയമായിരുന്നു എന്ന്​ അവകാശപ്പെട്ടുകൊണ്ട്​ വൈകാതെ തന്നെ ഇലോൺ മസ്​ക്​ രംഗത്തെത്തിയിരുന്നു. ഞങ്ങൾക്ക് ആവശ്യമായ എല്ലാ വിവരങ്ങളും ലഭിച്ചു. അഭിനന്ദനങ്ങൾ സ്പേസ് എക്സ് ടീം എന്നായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്​തത്​.

ഭീമൻ ചിലവുകൾ കുറക്കാനായി പുനരുപയോഗം സാധ്യമാക്കുന്ന റോക്കറ്റിലൂടെ മനുഷ്യനെ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും എത്തിക്കുകയാണ് സ്പേസ് എക്സ്​ ലക്ഷ്യമിടുന്നത്​. ഇതിനുളള സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനായുളള ഒരുക്കത്തിലാണ്​ കമ്പനിയിപ്പോൾ. ആറ്​ വർഷത്തിനുള്ളിൽ മനുഷ്യരെ ചൊവ്വയിൽ എത്തിച്ചിരിക്കും എന്നാണ്​ ദിവസങ്ങൾക്ക്​ മുമ്പ്​ മസ്​ക്​ പറഞ്ഞത്​. രണ്ട്​ വർഷത്തിനുള്ളിൽ പരീക്ഷണ റോക്കറ്റ്​ ചൊവ്വയിലെത്തിച്ച്​ തിരിച്ചിറക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. 


Tags:    
News Summary - SpaceX rocket Starship explodes during landing after test flight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.