ഹ്യൂസ്റ്റൻ: അടുത്തവർഷം ആരംഭിക്കുന്ന നാസയുടെ ആദ്യ സ്വകാര്യ ബഹിരാകാശ ദൗത്യത്തിൽ ഇന്ത്യൻ വംശജയായ സുനിത വില്യംസും. ചരിത്രപരമായ യാത്രക്ക് പുറപ്പെടുന്ന ഒമ്പതുപേരുടെ സംഘത്തിലാണ് ബഹിരാകാശ യാത്രികയായ സുനിതക്ക് ഇടം ലഭിച്ചിരിക്കുന്നത്. ദ ബോയിങ് കമ്പനിയും സ്പേസ് എക്സും ചേർന്ന് നിർമിച്ച ബഹിരാകാശ വാഹനങ്ങളിലുള്ള യാത്രക്ക് അവസാനവട്ട ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിെൻറ നിർമാണത്തിലും രൂപകൽപനയിലും നാസയാണ് നിർദേശങ്ങൾ നൽകിയത്.
സ്വകാര്യ ബഹിരാകാശയാത്രകൾക്ക് തുടക്കം കുറിക്കുന്നതോടെ രാഷ്ട്രങ്ങളുടെ പിന്തുണയില്ലാതെയും ഇത്തരം ഗവേഷണങ്ങൾ സാധ്യമാകും. 2019െൻറ തുടക്കത്തിലാവും സംഘം യാത്രതിരിക്കുക. ‘ലോഞ്ച് അമേരിക്ക’ എന്നുപേരിട്ട ദൗത്യത്തിെൻറ പ്രഖ്യാപനം കഴിഞ്ഞദിവസമാണ് നാസ നടത്തിയത്. 2011ൽ നടന്ന ദൗത്യത്തിനുശേഷം നടക്കുന്ന ആദ്യ ബഹിരാകാശയാത്ര ആരംഭിക്കുക അമേരിക്കയിൽനിന്നായിരിക്കും.
അമേരിക്കൻ മണ്ണിൽനിന്ന് തങ്ങളുടെ റോക്കറ്റുകൾ യു.എസ് ബഹിരാകാശ യാത്രികരുമായി പറന്നുയരാൻ തയാറായിരിക്കുകയാണെന്നും ഇത് ബഹിരാകാശത്തെ അമേരിക്കയുടെ മുന്നേറ്റത്തെ ശക്തിപ്പെടുത്തുമെന്നും നാസ അഡ്മിനിസ്േട്രറ്റർ ജിം ബ്രൈഡൻസ്റ്റൈൻ പറഞ്ഞു. മനുഷ്യെൻറ ബഹിരാകാശ ദൗത്യങ്ങളുടെ ചരിത്രത്തിൽ ഇത് നാഴികക്കല്ലാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒമ്പതു പേരടങ്ങുന്ന ദൗത്യം പുറപ്പെടുന്നതിനുമുമ്പായി ബഹിരാകാശനിലയത്തിൽ സജ്ജീകരണങ്ങളൊരുക്കുന്നതിന് നാലുപേരെ അയക്കും. ഇവരുടെ പേരുവിവരങ്ങളും നാസ പ്രഖ്യാപിച്ചിട്ടുണ്ട്. 52കാരിയായ സുനിത വില്യംസ് രണ്ട് ഘട്ടങ്ങളിലായി 321ദിവസം ബഹിരാകാശത്ത് കഴിഞ്ഞിട്ടുണ്ട്. 2012ലാണ് അവസാന ദൗത്യം കഴിഞ്ഞ് ഇവർ ഭൂമിയിൽ തിരിച്ചെത്തിയത്. ഇന്ത്യക്കാരനായ ദീപക് പാണ്ഡെയുടെ മകളായ സുനിത ജനിച്ചതും വളർന്നതുമെല്ലാം യു.എസിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.